ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡിലെ യാക്കോബായ സഭയുടെ വികാരിയായിരുന്ന ഫാ. ബിജു പാറേക്കാട്ടിലിന്‌ യാത്രയയപ്പ് നൽകി. വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരിയായി 10 വർഷക്കാലം സേവനമനുഷ്ഠിച്ച ഫാദർ ബിജു എം പാറേക്കാട്ടിലിന്‌ വാട്ടർഫോർഡ് പള്ളി യാത്രയയപ്പ് നൽകി. മഹാപരിശുദ്ധനായ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഫാദർ ബിബിൻ തോമസ് അധ്യക്ഷത വഹിച്ചു. പള്ളി സെക്രട്ടറി ആൻഡ്രൂസ് ജോയ്, ജോയിന്റ് സെക്രട്ടറി റെജി എൻ ഐ, ട്രസ്റ്റി ബിജു പോൾ, ജോയിൻ്റ് ട്രസ്റ്റി ഗ്രേസ് ജേക്കബ് ജോൺ,സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തമ്പി തോമസ്, വനിതാ സമാജം സെക്രട്ടറി ലിജി ബോബിൻ, യൂത്ത് അസോസിയേഷൻ സെക്രട്ടറി ജോൺസ്, സ്റ്റുഡന്റ് മൂവ്മെൻറ് സെക്രട്ടറി ജോയൽ ബെന്നി എന്നിവർ തദവസരത്തിൽ സംസാരിച്ചു.

യോഗത്തിൽ സംസാരിച്ച ഏവരും പള്ളിയുടെ ഭൗതികവും ആത്മീയവുമായ വളർച്ചയിൽ ബിജു അച്ചൻ നൽകിയ സേവനങ്ങളെ പ്രത്യേകം പ്രകീർത്തിച്ചു. എക്യൂമെനിക്കൽ രംഗത്ത് അച്ചൻ നൽകിയ സംഭാവനകൾ സഭയുടെ അയർലൻഡിലെ പ്രവർത്തനങ്ങളിൽ വളരെ സഹായകരമായിരുന്നു എന്ന് ഏവരും പ്രത്യേകം എടുത്തു പറഞ്ഞു.

പള്ളിക്കു വേണ്ടി ഫാദർ ബിബിൻ ബാബു ബിജു അച്ചനെ പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ആൻഡ്രൂസ് ജോയ്, ട്രസ്റ്റി ബിജു പോൾ എന്നിവർ ചേർന്ന് ഇടവകയുടെ മൊമെൻ്റോ അച്ചന്‌ സമ്മാനിക്കുകയും ചെയ്തു. യാത്രയപ്പ് സമ്മേളന നടപടികളിൽ സൂം മീറ്റ് വഴി കണ്ടു പങ്കെടുത്ത ഇടവകയിലെ എല്ലാ അംഗങ്ങൾക്കും ബിജു അച്ചൻ ആശംസകൾ നേർന്നു.

2011 മുതൽ 10 വർഷക്കാലം അയർലൻഡിൽ സേവനമനുഷ്ഠിച്ച ഫാദർ ബിജു എം.പാറേക്കാട്ടിൽ ഏപ്രിൽ 28നാണു നാട്ടിലേക്ക് മടങ്ങുന്നത്. ഇടുക്കി പണിക്കൻകൂടി സ്വദേശിയായ ഫാദർ ബിജു യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖല വൈദികനും അറിയപ്പെടുന്ന സഭാ പണ്ഡിതനും ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com