ADVERTISEMENT

സൂറിക്∙ ഇന്ത്യയിൽ നിന്നുള്ള ഫ്‌ളൈറ്റുകൾക്ക് നിരോധനവും വരുന്നവർക്ക് ക്വാറന്റീനും നിർബന്ധമാക്കി  കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ. ഓസ്ട്രിയ, സ്‌പെയിൻ, ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളാണു കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ ഇന്ത്യയെ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

10 മുതൽ 14 ദിവസം വരെയാണു മിക്ക രാജ്യങ്ങളിലും നിർബന്ധിത ക്വാറന്റീൻ. ഇന്ത്യയിൽ നിന്നു വരുന്നതിനു നിയന്ത്രണമുണ്ടെങ്കിലും അതാതു രാജ്യങ്ങളിലെ പൗരന്മാർക്കും റെസിഡന്റ് പെർമിറ്റ് ഉള്ളവർക്കും മാത്രം ക്വാറന്റീൻ നിയമങ്ങൾ പാലിച്ചു രാജ്യത്തു പ്രവേശിക്കാൻ അനുമതിയുണ്ട്. കോവിഡിന്റെ ഇന്ത്യൻ വകഭേദം കുടുതൽ യൂറോപ്യൻ രാജ്യങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്‌തു. നിരോധനം കൊണ്ടുവന്ന യൂറോപ്യൻ രാജ്യങ്ങളിൽ ചിലത്, ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്കു പുറമെ പ്രൈവറ്റ് ജെറ്റ്, ചരക്ക് വിമാനങ്ങൾക്കും രാജ്യത്ത് ലാൻഡിങ്ങിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com