ADVERTISEMENT

ലണ്ടൻ∙ ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെയും ബ്രിട്ടൻ ഇന്ത്യയെ റെഡ് പട്ടികയിലാക്കിയതിന്റെയും പശ്ചാത്തലത്തിൽ താൽക്കാലികമായി നിർത്തലാക്കിയ ബ്രിട്ടനിലേക്കുള്ള വിമാനസർവീസുകൾ എയർ ഇന്ത്യ മേയ് ഒന്നിന് ഭാഗികമായി പുന:രാരംഭിക്കും. 

 

air-india-london-update

ഈ മാസം 24 മുതൽ 30 വരെയുള്ള സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയിരുന്നത്. ഡൽഹി, മുംബൈ, ബാഗ്ലൂർ എന്നിവിടങ്ങളിലേക്കാണു മേയ് ഒന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഭാഗികമായി സർവീസ് പുന:രാരംഭിക്കുന്നത്. 

 

മേയ് 2,3,7,9.10,14 തീയതികളിലാണ് ഡൽഹിയിൽ നിന്നു ലണ്ടൻ ഹീത്രുവിലേക്കും തിരിച്ചുമുള്ള സർവീസുകൾ. 

 

മേയ് 1,4,6,8,11,13,15, തീയതികളിലാണ് മുംബൈ- ഹീത്രൂ സർവീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 

 

മേയ് 5,12 തീയതികളിലാണ് ബാംഗ്ലൂരിൽനിന്നും തിരിച്ചുമുള്ള സർവീസുകൾ. 

 

ഈ ദിവസങ്ങളിൽ യാത്രയ്ക്ക് നേരത്തെ ടിക്കറ്റ് ബുക്കുചെയ്തിരുന്നവർ ടിക്കറ്റുകൾ റീ ബുക്ക് ചെയ്യുകയോ എയർ ഇന്ത്യയുമായി ബന്ധപ്പെട്ട് റീ വാലിഡേറ്റ് ചെയ്യുകയോ വേണ്ടതാണ്. 

 

പുതിയ ടിക്കറ്റുകൾ എയർ ഇന്ത്യ വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പിലൂടെയും ട്രാവൽ ഏജന്റുമാർ മുഖേനെയും ബുക്ക് ചെയ്യാം.  ഇരുരാജ്യങ്ങളിലെയും കോവിഡ് നിയന്ത്രണങ്ങളനുസരിച്ചും ക്വാറന്റ‌ീൻ നിബന്ധനകൾ പാലിച്ചുമാകും എയർ ഇന്ത്യ യാത്രാസൗകര്യം ഒരുക്കുക.

 

എയർ ഇന്ത്യ സർസീസുകൾ തൽക്കാലത്തേക്കു നിർത്തിയതോടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ബ്രിട്ടീഷ് എയർവേസിന്റെയും വെർജിൻ അറ്റ്ലാന്റിക്കിന്റെയും വിസ്താരയുടെയും നാമമാത്രമായ വിമാനങ്ങൾ മാത്രമായിരുന്നു ആശ്രയം. 

 

ഭാഗികമായെങ്കിലും സർവീസുകൾ പുനരാരംഭിക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തോടെ ലൈഫ് ലൈൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണു ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com