ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയിലെ ബ്രാന്‍ഡര്‍ബുഗ് സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ പോട്സ്ഡാമിലെ ഒരു വികലാംഗ സദനത്തില്‍ നാല് അന്തേവാസികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ 51 കാരിയായ ജീവനക്കാരിയെ പൊലീസ് അറസ്ററ് ചെയ്തു. വൈകല്യമുള്ള രണ്ടു പുരുഷന്മാരും(31, 35) രണ്ടു സ്ത്രീകളുമാണ് (42, 56 )കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചാമത്തെ വ്യക്തി പരുക്കുകളോടെ രക്ഷപെട്ടു. കത്തിയുപയോഗിച്ചാണ് കൊല നടത്തിയതെന്നു പൊലീസ് വെളിപ്പെടുത്തി.  കാരണം വ്യക്തമല്ല. നാലു മൃതദേഹങ്ങളും അവരവരുടെ മുറികളില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി സംഭവത്തിലെ പ്രതി ഇനെസ് ആര്‍. എന്ന നഴ്സിങ് അസിസ്റ്റന്റ് ഈ സദനത്തില്‍ വൈകല്യമുള്ളവരെ പരിചരിച്ചു വരികയാണ്. അപകടങ്ങള്‍ക്ക് ശേഷമോ ജനനം മുതലോ  സഹായം ആവശ്യമുള്ള ചെറുപ്പക്കാരും പ്രായമുള്ളവരുമാണ് ഇവിടുത്തെ അന്തേവാസികള്‍.

 

കുറ്റകൃത്യത്തിനു ശേഷം, ഇവര്‍ കാറില്‍ കയറി, അഞ്ചു കിലോമീറ്റര്‍ അകലെയുള്ള അവളുടെ വീട്ടിലേക്കു പോയി. വീട്ടിലെത്തി അവള്‍ എന്താണ് ചെയ്തതെന്ന് ഭര്‍ത്താവിനോട് പറഞ്ഞു. രാത്രിയാണ് ഭര്‍ത്താവ് പൊലീസിനെ വിവരങ്ങള്‍ അറിയിക്കുന്നത്.പ്രതിയെ സൈക്യാട്രിക് ക്ളിനിക്കില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവര്‍ ചെറുപ്പകാലം മുതല്‍ സൈക്കോട്രോപിക് മരുന്നുകള്‍ കഴിക്കുന്നയാളാണന്നു കണ്ടെത്തിയിട്ടുണ്ട്.  2013 ല്‍ ഇവര്‍ മയക്കുമരുന്ന് നിയമം ലംഘിച്ചതിനു പരാതി ലഭിച്ചു, 2015 ല്‍ ഒരു പാനീയ കടയില്‍ മോഷ്ടിക്കുന്നത് പിടിക്കപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com