ADVERTISEMENT

സൂറിക് ∙ ജർമ്മനിയിലെ ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒൻപത് ലക്ഷത്തിന്റെ വർധനവുണ്ടായതായി ജർമ്മൻ ആഭ്യന്തര മന്ത്രലയത്തിന്റെ പഠനത്തിൽ പറയുന്നു. 8.32 കോടി ജനസംഖ്യയുള്ള രാജ്യത്ത് 55 ലക്ഷത്തോളം ഇസ്‍ലാം മതവിശ്വാസികളാണ്. ആകെ ജനസംഖ്യയുടെ 6.6 ശതമാനത്തോളമാണിത്. 

ജർമ്മൻ ആഭ്യന്തര മന്ത്രാലയം ന്യുറംബർഗിൽ പ്രസിദ്ധികരിച്ച പഠനത്തിലെ പ്രധാന ഉള്ളടക്കളങ്ങൾ ഇനിപറയുന്നവയാണ്: സിറിയ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ 2015 നു ശേഷം ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തിലുണ്ടായ വർധനവിന് മുഖ്യ കാരണമാണ്. ഇസ്‍ലാം മത വിശ്വാസികളിലെ 45 ശതമാനം പേരും തുർക്കിയിൽ നിന്നാണ്. മിഡിൽ ഈസ്റ്റ്, നേർത്ത് ആഫ്രിക്ക, സൗത് ഈസ്റ്റ് യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ബാക്കിയുള്ളവരിൽ അധികവും. 

germany-muslim-population1

ഇസ്‍ലാം മതവിശ്വാസികളിലെ 82 ശതമാനവും വിശ്വാസങ്ങൾ പാലിക്കുന്നവരാണെന്ന് പഠനം പറയുന്നു. 65 വയസ്സിന് മുകളിലുള്ളവരിൽ 62 ശതമാനവും ശിരോവസ്ത്രം ധരിക്കുന്നവരാണെങ്കിൽ, 65 വയസ്സിന് താഴെയുള്ളവരിലെ 30 ശതമാനമേ ഇത് പാലിക്കുന്നുള്ളു. ജർമ്മൻ ഭാഷാ പരിജ്ഞാനം 79 ശതമാനം പേരിലും ശരാശരിയിലും മുകളിലാണ്. തൊഴിൽ പരിശീലനം നേടിയ മുസ്‌ലിംകളുടെ എണ്ണം രണ്ടാം തലമുറയിൽ വളരെ കൂടുതലാണെന്നും, രാജ്യത്തെ സംസ്‌കാരത്തോട് ഇണങ്ങിച്ചേരുന്നതിൽ രണ്ടാം തലമുറ മാതൃകാപരമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com