ADVERTISEMENT

ലണ്ടൻ∙ഗ്രേറ്റ് ബ്രിട്ടൻ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരം മേയ് 1നു വൈകിട്ട് ഏഴിനു നടക്കും . കുടുംബങ്ങൾക്കായി നടത്തുന്ന  മത്സരത്തിൽ രൂപതയുടെ വിവിധ മിഷൻ സെന്ററുകളിൽ നിന്നായി അനേകം കുടുംബങ്ങളാണ് പങ്കെടുക്കുന്നത്.  

 

രണ്ടു ഘട്ടങ്ങളായിട്ട് ഓൺലൈൻ ആയി നടത്തുന്ന  മത്സരങ്ങളുടെ ആദ്യ ഘട്ടമത്സരമാണ് ഇന്നു നടക്കുക. മത്സരങ്ങൾ  വൈകിട്ട് ഏഴിന് ആരംഭിച്ച് ഏഴരക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള യൂസർ ഐഡിയും പാസ്‌വേർഡും ഇതിനോടകം ഓരോരോരുത്തരുടേയും റജിസ്റ്റേർഡ് ഇ മെയിലിൽ പ്രാക്ടീസ് ടെസ്റ്റ് മത്സരങ്ങൾക്ക് മുൻപ് തന്നെ അയച്ചിട്ടുണ്ട് . 

 

രണ്ടു മത്സരങ്ങളിൽ നിന്നുമായി ഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽ മത്സരത്തിലേക്കു പ്രവേശിക്കും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റ്ഫോമിൽ നടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്. രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണു മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. മത്സരങ്ങളെക്കുറിച്ച് കൂടുതൽ  അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക .http://smegbbiblekalotsavam.com/?page_id=719

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com