ADVERTISEMENT
റോം∙ വിദേശ രാജ്യങ്ങളിലേക്കു വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്ര ചെയ്യാൻ അനുവദിക്കുന്ന തീരുമാനം വന്നതു പ്രവാസികളെ ഏറെ ദുരിതത്തിൽ ആക്കിയിരിക്കുന്നു എന്ന് പ്രവാസി കോൺഗ്രസ്  യുറോപ്പ് മീഡിയ കോർഡിനേറ്റർ ജെജി മാന്നാർ. രാജ്യത്ത് വാക്സീൻ ലഭ്യത ഇല്ലാത്തതും ദുരിതമായി മാറുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ഉത്പാദനം ഇന്ത്യയിൽ ആയിട്ടും കേന്ദ്ര സർക്കാർ നയം ജനങ്ങളെ വീണ്ടും പരിഭ്രാന്തിയിൽ എത്തിക്കുന്നു. ഏതാനും ദിവസത്തെ അവധിക്കു നാട്ടിൽ വന്ന പ്രവാസികൾക്ക് അവരുടെ ജോലി നഷ്ട്ടപ്പെടുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിൽ അടിയന്തിരമായി കേരള സർക്കാർ  വാക്‌സീൻ ലഭിക്കാൻ വേണ്ട നടപടി സ്വീകരിച്ചു നമ്മുടെ നാടിന്റെ നട്ടെല്ല് ആയ പ്രവാസികളെ സഹായിക്കണം എന്നു ജെജി മാന്നാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com