ADVERTISEMENT

വത്തിക്കാന്‍സിറ്റി ∙ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ വ്യാപനംമൂലം പൊറുതിമുട്ടുന്ന ഭാരതമക്കളെ ഫ്രാന്‍സിസ് മാര്‍പാപ്പ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. ഇന്ത്യയിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുകയും അനവധിയാളുകള്‍ ജീവനുവേണ്ടി പിടയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യത്തിനും ജനതയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്് സകലരെയും ആത്മീയ ശക്തിയില്‍ സമര്‍പ്പിച്ചുകൊണ്ട് സാന്ത്വനത്തിലൂടെ ദൈവീക സാമീപ്യവും പ്രാർഥനയും അറിയിച്ച് മാര്‍പാപ്പ പ്രത്യേക സന്ദേശം അയച്ചത്.

ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനാണ് പാപ്പാ സന്ദേശം അയച്ചത്. കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ ജീവന്‍ പണയംവെച്ചും പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സകലരെയും അഭിനന്ദിച്ചതിനൊപ്പം, അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാർഥന നേരുകയും ചെയ്തു പാപ്പാ. 

‘ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശുപത്രി ജീവനക്കാര്‍, ആബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിങ്ങനെ നിരവധിപേര്‍ തങ്ങളുടെ സഹോദരങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നുണ്ട്. അവരെ അഭിനന്ദിക്കുന്നതിനൊപ്പം അവരെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നു. അവര്‍ക്ക് തുടര്‍ന്നും ജോലി ചെയ്യാനുള്ള ശക്തിയും സമാധാനവും ഉണ്ടാവട്ടെയെന്ന് പ്രാർഥിക്കുന്നു’–പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com