ADVERTISEMENT

ലണ്ടൻ ∙ ബേസിങ്സ്റ്റോക് കൗൺസിൽ തിരഞ്ഞെടുപ്പിൽ കോട്ടയം സ്വദേശിയായ ഡോ. അജി പീറ്ററിന് ജയം. ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ അറിയപ്പെടുന്ന പരിസ്ഥിതി ശാസ്ത്രഞ്ജനാണ് ഡോ. അജി. കൺസർവേറ്റീവ് പാർട്ടിയുടെ ടിക്കറ്റിലാണ് അദ്ദേഹത്തിന്റെ ജയം. ഇല്ലിമുളപാലക്കൽ പീറ്ററിന്റെയും മേരിയുടെയും മകനായ ഡോ. അജി, ഭാര്യ ജോളിക്കും മക്കളായ ഫ്രാൻസിസിനും ആഞ്ജല, ആഗ്നസ് എന്നിവർക്കൊപ്പം യുകെയിലാണ് സ്ഥിരതാമസം.

Aji-Peter-wins-in-Basingstoke1

രാജ്യാന്തരതലത്തിൽ അധ്യാപകൻ, ശാസ്ത്രഞ്ജൻ, പരിശീലകൻ, സംരംഭകൻ, മോട്ടിവേഷനൽ സ്പീക്കർ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. അജി പീറ്റർ. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അദ്ദേഹം അടുത്തിടപഴകുന്നുണ്ട്.

Aji-Peter-wins-in-Basingstoke

ഡിഐഇടി, കേരള വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവുടെ വിവിധ പദ്ധതികളുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. യുകെ വാട്ടർ മാനേജ്മെന്റ് സൊസൈറ്റി, അമേരിക്കൻ വാട്ടർ വർക്ക്സ് അസോസിയേഷൻ, റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി തുടങ്ങിയ വിവിധ സംഘടനകളിലെ മുതിർന്ന അംഗമാണ്.

Dr-Aji-Peter147

2017ൽ ഇടുക്കി ഡാമിനു സമീപമുള്ള കരിങ്കൽ ക്വാറികളെ കുറിച്ചുള്ള ഒരു പഠനം ഡോ. അജി പീറ്റർ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഇത് വലിയ ശ്രദ്ധനേടുകയും അനധികൃതമായി ഇത്തരത്തിൽ പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുന്നതിന് സഹായിക്കുകയും ചെയ്തിരുന്നു. ബൈബിൾ പ്രവചനങ്ങളെ പരിസ്ഥിതിയുമായി കൂട്ടിച്ചേർത്ത് കാര്യങ്ങൾ പറയുന്നതിനാൽ ‘പ്രീച്ചർ സയിന്റിസ്റ്റ്’ എന്നാണ് ഡോ. അജി അറിയിപ്പെടുന്നത്.

Aji-Peter-wins-in-Basingstoke2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com