ADVERTISEMENT

ലണ്ടൻ∙സ്വപ്‌നങ്ങൾ തകർത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോൾ, കേഴുന്ന കേരളത്തെ ചേർത്തുപിടിക്കാൻ യുകെ മലയാളികളുടെ കാരുണ്യത്തിനായുള്ള അഭ്യർഥനയുമായി യുക്മ മുന്നോട്ടു വരികയാണ്. യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുണൈറ്റഡ് കിങ്ഡം മലയാളി അസ്സോസിയേഷൻസ് - യുക്മ, പിറന്ന നാടിനോടുള്ള കടമ മറക്കാത്തവരാണു പ്രവാസികൾ എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്.

 

യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ കോവിഡ് അതിജീവനത്തിനായുള്ള തുക സമാഹരിക്കുന്നത്. പ്രധാനമായും യുകെ മലയാളികളുടെ കരുതലും ഔദാര്യവുമാണു യുക്മ ലക്ഷ്യം വയ്ക്കുന്നത്. ഇതിലേക്കായി സംഭാവന ചെയ്യപ്പെടുന്ന തുകയുടെ 25% "ഗിഫ്റ്റ് ടാക്സ്" ഇനത്തിൽ സർക്കാരിൽ നിന്ന് അധികമായി ലഭിക്കുവാൻ അവസരം ഉള്ളതിനാൽ വിർജിൻ മണി "ജസ്റ്റ് ഗിവിങ്" സംവിധാനത്തിലൂടെയാണ് ധനസമാഹരണം നടത്തുന്നത്.

 

നമ്മുടെ കുടുംബാംഗങ്ങൾ, സഹൃത്തുക്കൾ എന്നിങ്ങനെ നിരവധി പേർ കോവിഡിന്റെ മാരകതാണ്ഡവത്തിൽ രോഗബാധിതരാവുകയും കുറെയേറെപ്പേർ നമ്മെ എന്നന്നേക്കുമായി വിട്ടു പോകുകയും ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ സങ്കൽപത്തിനുമപ്പുറമുള്ള ഒരു അവസ്ഥയിൽ നമ്മുടെ ജന്മനാടിനെ ചേർത്തു പിടിക്കുവാൻ ഇപ്പോൾ നമുക്ക് സാധിച്ചില്ലെങ്കിൽ പിന്നീടെപ്പോൾ?

 

നാട്ടിൽ രോഗികളായിരിക്കുന്നവർക്ക് മരുന്ന്, ഓക്സിജൻ, ആശുപത്രി സൗകര്യങ്ങൾ, ഭക്ഷണം തുടങ്ങി വിവിധ മേഖലകളിൽ സർക്കാരിന് പിന്തുണയേകാൻ ജാതി മത രാഷ്ട്രീയ വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ ഒന്നായി പ്രവർത്തിച്ച് ഈ പ്രതിസന്ധി മറികടക്കുവാൻ എല്ലാ യുകെ മലയാളി സുഹൃത്തുക്കളോടും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർഥിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-

 

ഷാജി തോമസ് - 07737736549

ടിറ്റോ തോമസ് - 07723956930

വർഗീസ് ഡാനിയേൽ - 07882712049

ബൈജു തോമസ് - 07825642000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com