ADVERTISEMENT

ഡബ്ലിൻ ∙ കഴിഞ്ഞ നവംബർ മാസം  പ്രൈമറി-സെക്കണ്ടറി തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി എസ്സെൻസ് അയർലൻഡ് സംഘടിപ്പിച്ച ശാസ്ത്ര ശിൽപശാലയായ ക്യൂരിയോസിറ്റി ‘ 20 ൽ വിജയികളായ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. അയർലണ്ടിൽ കോവിഡ് പ്രോട്ടോകോൾ നിലവിൽ ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ സമ്മാനാർഹരായ കുട്ടികളുടെ ഭവനങ്ങളിൽ ഇവ എത്തിച്ചു നൽകുകയായിരുന്നു.

essence-ireland-prize3

മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും എസ്സന്‍സ് ഭാരവാഹികള്‍ അഭിനന്ദനങ്ങളറിയിച്ചു. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിയെടുക്കുന്നതിന്‌ എസ്സന്‍സ് പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുന്നുണ്ടെന്ന് മത്സരത്തില്‍ സമ്മനങ്ങള്‍ നേടിയ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും അഭിപ്രായപ്പെട്ടു. 

essence-ireland-prize1

വിജയികളുടെ  പേരുവിവരങ്ങൾ ചുവടെ

Science Poster  -Primary

First – Brianna Susan Binu

Second – Prahaladh Pradeep

Third – Dave Jaison

essence-ireland-prize4

Science Poster -Secondary

First – Aaron Roy

First – Angel Roy

Second – Nived Binu

Third – Amal Tomy

 

Science Article – Primary

First – Brianna Susan Binu

Second – Madhav Sandip Nambiar

essence-ireland-prize

Third – Prahaladh Pradeep

Science Article – Secondary

First – Nived Binu

Second – Amal Tomy

Third – Karthik Sreekanth

Science Project – Primary

First – Brianna Susan Binu

Second – Madhav Sandip Nambiar

Third – Prahaladh Pradeep

 

Science Project – Secondary

First – Nived Binu

Second – Alan Tomy

Third – Steve Santhosh

Science Quiz – Primary

First – Brianna Susan Binu

essence-ireland-prize6

Second – Sidharth Biju

Third – Madhav Sandip Nambiar

Science Quiz – Secondary

First – Seya Sen

First – Anjika Nayak

Second – Katik Sreekanth

essence-ireland-prize5

Third – Joel Saiju

ക്യൂരിയോസിറ്റി ’21 ഹാലോവീൻ അവധിക്കു ശേഷം  നവംബർ മാസം നടക്കും. എല്ലാ വർഷവും വിവിധ സയൻസ് വിഷയങ്ങളിൽ പ്രൊജക്ടുകൾ, പോസ്റ്റർ ഡിസൈനിങ്, സെമിനാർ, സയൻസ് ക്വിസ് എന്നിവയാണ് ക്യൂരിയോസിറ്റിയിൽ  ഉൾപ്പെടുത്താറുള്ളത്. ഹാലോവീനിൽ ലഭിക്കുന്ന അവധി ദിനങ്ങളിൽ കുട്ടികൾക്കു ഇവ തയാറാക്കാനുള്ള സമയം ലഭിക്കും. വിദ്യാർഥികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും വലിയ തോതിലുള്ള പ്രതികരണവും പങ്കാളിത്തവും ഈ പരിപാടിക്ക് എല്ലാ വർഷവും ലഭിച്ചു വരുന്നു. 

വരും വർഷങ്ങളിലെ ക്യൂരിയോസിറ്റി എന്ന ഈ സയൻസ് വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ തങ്ങൾ ആകാംഷയോടെയും പ്രതീക്ഷയോടെയും കത്തിരിക്കുകയാണെന്ന് സമ്മാനർഹരായവർ അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ക്യൂരിയോസിറ്റിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണെന്നു  എസ്സെൻസ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com