ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡ് സിറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` ജൂൺ 2,3,4 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.  

 

യൂറോപ്പിലെ സിറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായ് ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ  കോഴ്സ് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈനായാണു നടത്തപ്പെടുക. ദിവസവും രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5.30ന്  അവസാനിക്കും വിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായ് പൂർത്തിയാക്കുന്നവർക്ക് സിറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

 

രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മേയ് 28.  ഡബ്ലിൻ സിറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് റജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക.  വിവാഹത്തിനായ് ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു സഭാ നേതൃത്വം അറിയിച്ചു.  

 

കൂടുതൽ വിവരങ്ങൾക്ക്  ഫാ. ക്ലെമൻ്റ് പാടത്തിപറമ്പിൽ, അയർലൻഡ് സിറോ മലബാർ നാഷനൽ കോർഡിനേറ്റർ :   089 492 7755

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com