ADVERTISEMENT

സൂറിക് ∙ കോവിഡ് പ്രതിരോധ കുത്തിവയ്‌പിന്റെ ജനസംഖ്യാനുപാതത്തിലെ പ്രതിദിന കണക്കിൽ ലോകത്ത്‌ തന്നെ മുന്നിലെത്തി, വേനലവധിക്ക് തയാറെടുക്കുകയാണ് സ്വിറ്റ്സർലന്റ്. വാക്‌സീൻ എടുക്കാത്ത 100 ലെ 10 പേർക്ക് എന്ന തോതിലാണ് സ്വിറ്റ്സർലന്റിലെ പ്രതിദിന കോവിഡ് വാക്‌സിനേഷൻ. ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളെക്കാളും മുന്നിൽ. ഇസ്രായേലിലും യുഎസ്സിലും മാത്രമാണ് ഇതിലും ഉയർന്ന പ്രതിരോധ കുത്തിവയ്പ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ റസ്റ്ററന്റുകളും ബാറുകളും തുറന്നു. കായിക, സാംസ്‌കാരിക ആഘോഷങ്ങളും തുടങ്ങി. 

81 ലക്ഷം പേരുള്ള രാജ്യത്ത് പ്രതിദിനം 80,000 വാക്സിനേഷനുകളാണ് നൽകുന്നത്. അതും തികച്ചും സൗജന്യമായി ഫൈസറും, മോഡേണയും മാത്രം. രാജ്യത്തെ പ്രായപൂർത്തിയായവരിൽ അഞ്ചിലൊന്നിന് ഇതുവരെ വാക്സിനേഷൻ ലഭിച്ചു. മൂന്നിലൊന്ന് പേർക്ക് ഒരു ഡോസെങ്കിലും കിട്ടി. വരും ആഴ്ചകളിൽ പ്രതിദിന കുത്തിവെപ്പിന്റെ തോത് ഇനിയും ഉയരും. അടുത്ത രണ്ടു മാസം കൊണ്ട് വാക്‌സീൻ എടുക്കാൻ താൽപര്യമുള്ള എല്ലാവർക്കും നൽകാൻ ആവശ്യമായ വാക്‌സീന്റെ ലഭ്യത ഉറപ്പുവരുത്തിയിരിക്കയാണ് സർക്കാർ.    

പ്രതിദിന കൊറോണ വൈറസ് അണുബാധകളുടെ എണ്ണം ഒക്ടോബറിന് ശേഷം ആദ്യമായി 800 ൽ താഴെയായി. പ്രതിദിന മരണങ്ങൾ 10 ൽ താഴെയും. ആവശ്യത്തിന് വാക്‌സ‌ീൻ ലഭ്യമായിട്ടും യുവ ജനങ്ങളിൽ നല്ലൊരു വിഭാഗം അതിൽ തന്നെ ഭൂരിഭാഗവും സ്ത്രീകൾ, വാക്‌സിനോട് വിമുഖത കാട്ടുന്നത് ഇതിനിടയിലും തലവേദനയാവുന്നുണ്ട്. ഇവരെ വാക്സീനിലേക്കു ആകർഷിക്കുന്ന പരസ്യങ്ങളും പ്രത്യക്ഷപെട്ടു തുടങ്ങി. വാക്‌സീൻ എടുത്തവർക്ക് നിയമപരമായി കൂടുതൽ ഇളവുകൾ നൽകുന്ന നീക്കങ്ങളും നടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com