ADVERTISEMENT

ലണ്ടൻ ∙ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ ബ്രിട്ടനിൽ അടുത്തവർഷം സ്പെഷൽ ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചു. മേയ് അവസാനത്തെ ബാങ്ക് ഹോളിഡേ ജൂൺ രണ്ടാം തിയതി വ്യാഴാഴ്ചത്തേക്ക് മാറ്റി, ഇതോടൊപ്പം മൂന്നാം തിയതി വെള്ളിയാഴ്ച കൂടി സ്പെഷൽ ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചാണ് ലോങ് വീക്കെൻഡിലെ ആഘോഷങ്ങൾ. 1952 ജൂൺ ആറിനായിരുന്നു ഇരുപത്തിയഞ്ചാം വയസിൽ എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ പരമാധികാരിയായി കിരീടമണിഞ്ഞത്. 

പ്ലാറ്റിനം പാർട്ടി, എന്ന പേരിൽ വലിയ ആഘോഷങ്ങളാണ് ബക്കിംങ്ങാം പാലസ് ഓരുക്കുന്നത്. ലോകോത്തര കലാകാരന്മാരെ അണിനിരത്തിയുള്ള പ്ലാറ്റിനം പാർട്ടിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 1,400 പട്ടാളക്കാരും 200 കുതിരകളും നാനൂറിലേറെ വാദ്യക്കാരും പങ്കെടുക്കുന്ന സ്പെഷൽ പരേഡും ആഘോഷങ്ങളോടനുബന്ധിച്ച് നടക്കും. റോയൽ എയർഫോഴ്സിന്റെ ഫ്ലൈ പാസ്റ്റും പരേഡിന് അകമ്പടിയായുണ്ടാകും.

 95 കാരിയായ രാജ്ഞി ബക്കിംങ്ങാം പാലസിന്റെ ബാൽക്കണിയിൽനിന്ന് പരേഡിനെ അഭിവാദ്യം ചെയ്യും. ട്രൂപ്പിംങ് കളർ പരേഡിൽ രാജ്ഞി നേരിട്ട് പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങൾക്കു പുറമേ ചാനൽ ഐലൻസ്, ഐൽ ഓഫ് മാൻ തുടങ്ങിയ യുകെയുടെ ഓവർസീസ് ടെറിട്ടറികളിലും വിവിധ കോമൺവെൽത്ത് രാജ്യങ്ങളിലും വ്യത്യസ്തമായ ആഘോഷങ്ങൾ നടക്കും. 

സെന്റ് പോൾസ് കത്തീഡ്രലിലെ താങ്ക്സ് ഗിവിംങ് മാസോടെയാകും ആഘോഷങ്ങൾ സമാപിക്കുക. കോവിഡ് സാഹചര്യങ്ങൾ പൂർണമായും മാറിയാൽ സ്ട്രീറ്റ് പാർട്ടികൾകൊണ്ടും ജൂബിലി ലഞ്ചുകൊണ്ടുമെല്ലാം ബ്രിട്ടന്റെ തെരുവുകൾ രാജ്ഞിയുടെ കിരീടധാരണത്തിന്റെ എഴുപതാം വാർഷികം വൻ ആഘോഷമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com