ADVERTISEMENT

ലണ്ടൻ ∙ കെന്റിനടുത്തുള്ള ഗ്രേവ് സെന്റിൽ താമസിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യുകെ വൈസ് ചെയർമാനായ പോൾ വർഗീസിന്റെ ഭാര്യ ഷെറിന്റെ അകാല വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ ദു:ഖം രേഖപ്പെടുത്തി. ആറു മാസമായി ക്യാൻസർ ബാധിതയായി ചികിത്സയിൽ ആയിരുന്നു. പോൾ വർഗീസ് ചാലക്കുടി ചൗക്ക സ്വദേശിയും, വടക്കുംപാടെൻ കുടുബംഗവുമാണ്. ചാവക്കാട്, പേരകം സ്വദേശിനിയാണു ഷെറിൻ. സംസ്‌കാരം പിന്നീട്

    

ഷെറിൻ പോളിന്റെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ യുകെ പ്രസിഡന്റ്‌ സൈബിൻ പാലാട്ടി, ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയ്‌ലൻ, ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ്, വൈസ് പ്രസിഡന്റ്‌ അജി അക്കരകാരൻ, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, ട്രഷറർ ടാൻസി പാലാട്ടി, ഗ്ലോബൽ ചെയർമാൻ ഡോ. പി എ ഇബ്രാഹിം ഹാജി (ദുഭായ് ), ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള (അമേരിക്ക), ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്രിഗറി മേടെയിൽ (ജർമനി ),ഗ്ലോബൽ വൈസ്പ്രസിഡന്റ്‌ പി. സി.  മാത്യു (അമേരിക്ക ),ഗ്ലോബൽ അഡ്മിനിസ്ട്രട്ടർ ജോൺ മത്തായി (ദുബായ്), ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ഡോ. വിജയലക്ഷ്മി (തിരുവനന്തപുരം ), യൂറോപ്പ്‌ ചെയർമാൻ ജോളി തടത്തിൽ (ജർമ്മനി ), യൂറോപ്പ് പ്രസിഡന്റ് ജോളി എം പടയാട്ടിൽ (ജർമനി), ജർമൻ ചെയർമാൻ ജോസ് കുബ്ലുവേലിൽ (ജർമനി ), ഫ്ലോറിഡാ, ന്യൂയോർക്ക് റീജിയൻ ഭാരവാഹികൾ, കൂടാതെ മറ്റ് ഭാരവാഹികൾ, മെംബേർസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com