ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പായി സാക്സണ്‍ അന്‍ഹാള്‍ട്ട് സംസ്ഥാനത്തില്‍ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ യാഥാസ്ഥിതിക പാര്‍ട്ടി സിഡിയു അധികാരം നിലനിര്‍ത്തി. 36.0 ശതമാനം വോട്ടുനേടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 6.2 ശതമാനം വോട്ടുവിഹിതമാണ് ഇത്തവണ കൂടുതല്‍ ലഭിച്ചത്.

വിദേശികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ഇമിഗ്രേഷന്‍ വിരുദ്ധരായ എഎഫ്ഡി പാര്‍ട്ടി 1.4 ശതമാനം വോട്ടു നഷ്ടത്തില്‍ 22.9 ശതമാനം വോട്ടു നേടി. ഇടതുപക്ഷ കക്ഷിയായ ദ ലിങ്കെ 5.7 % വോട്ടു നഷ്ടത്തില്‍ 10.7 ശതമാനം വോട്ടു നേടി. മെര്‍ക്കലിന്റെ വിശാലമുന്നണി കക്ഷിയായ സോഷ്യല്‍ ഡമോക്രാറ്റുകള്‍ 2.6 വോട്ടു നഷ്ടത്തില്‍ 8.0 ശതമാനം വോട്ടില്‍ തൃപ്തിപ്പെടേണ്ടി വന്നു. ലിബറലുകളും ഗ്രീന്‍ പാര്‍ട്ടിയും വോട്ടു വിഹിതം കൂട്ടി.

 വെറും 2.2 ദശലക്ഷം ജനസംഖ്യയുള്ള ജര്‍മ്മനിയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സാക്സണ്‍ അന്‍ഹാള്‍ട്ട്, എന്നാല്‍ ഞായറാഴ്ചത്തെ വ്യക്തമായ വിജയം യാഥാസ്ഥിതികര്‍ക്കും അവരുടെ പുതിയ നേതാവ് അര്‍മിന്‍ ലാസെറ്റിനും സെപ്റ്റംബര്‍ 26 ന് ജര്‍മ്മനിയുടെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ഊര്‍ജ്ജം നല്‍കുന്നുണ്ട്. ജര്‍മനിയുടെ കിഴക്കന്‍ മേഖലയില്‍ പതിറ്റാണ്ടുകളായി മെര്‍ക്കലിന്റെ പാര്‍ട്ടി ഒരു പ്രബല ശക്തിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com