ADVERTISEMENT

റോം ∙ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, റോമിലെ ഒരുകൂട്ടം കുട്ടികൾ അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള '02' എന്ന നിശബ്ദ വിഡിയോ ഹ്രസ്വചിത്രം ഒരുക്കി.  മലയാളി  സമൂഹത്തിന്റെയും, റോമിലെ പ്രകൃതി സ്നേഹികളുടെയും പ്രശംസ നേടി ശ്രദ്ധേയമാകുകയാണു ഇതിനു പിന്നിൽ പ്രവർത്തിച്ച കുട്ടികൾ. 

short-film-2

 മഹാമാരി കാലത്ത് കൂടുതൽ പേർ മരിക്കുന്നത് ഓക്സിജൻ കിട്ടാത്തതിനാൽ ആണ്. റോം എന്ന മഹാനഗരത്തിൽ കോവിഡ് വളരെയധികം ബാധിക്കപ്പെട്ടു. തങ്ങളുടെ മുഖത്തു മാസ്കുവച്ച് മടുത്ത കുട്ടികള്‍ ആകാംഷയിലാണ്, ഇനി എന്നാണു തങ്ങളുടെ മുഖമെല്ലാം കാണിച്ച് സന്തോഷത്തോടെ പുറത്തിറങ്ങാൻ സാധിക്കുക എന്നോർത്ത്. 

short-film-3

ഈ ചോദ്യത്തിൽ നിന്നും കൂടെയുള്ള മുതർന്നവർ മരങ്ങളെ പറ്റിയും വളരെ പച്ചപ്പുള്ള സ്വന്തം നാടിനെ കുറിച്ചുമെല്ലാം പറയുന്നത് കേട്ട് കുട്ടികൾ രൂപം കൊടുത്ത ആശയമാണ്  '02'. റോമിലെ കൾച്ചറൽ സൊസൈറ്റിയായ തിയെത്രോ ഇന്ത്യാനോ റോമായുടെ സഹായത്തോടെയാണു ഹ്രസ്വചിത്രം പുറത്തിറക്കിയത്.

ഓരോ മനുഷ്യരും പ്രകൃതിയെ സ്നേഹിക്കണം. ഭൂമി എല്ലാ ജീവജാലങ്ങൾക്കും സന്തോഷത്തോടെ സ്വതന്ത്രമായി ജീവിക്കാനുള്ളതാണ്. നാം മരങ്ങൾ നട്ടുപിടിപ്പിയ്ക്കുകയും അവയെ സംരക്ഷിയ്ക്കുകയും ചെയ്യണം എന്ന് ഈ ഹ്രസ്വചിത്രം പറയാതെ പറയുന്നു.

ലിങ്ക്: https://youtu.be/HgVCvP6IPNQ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com