sections
MORE

സ്വിറ്റ്‌സർലൻഡില്‍ പ്രവര്‍ത്തിക്കുന്ന കെപിഎഫ്എസ് 10 ലക്ഷം രൂപ കേരളത്തിന് നൽകും

kpfs
SHARE

ബാസൽ ∙ സ്വിറ്റ്സർലൻഡിലെ മലയാളികളുടെ സാമൂഹ്യ പുരോഗമന പ്രസ്ഥാനമായ കെപിഎഫ്എസ് (കൈരളി പ്രോഗ്രസ്സീവ് ഫോറം സ്വിറ്റ്‌സർലൻഡ് ) കോവിഡ്- 19 മഹാമാരിയെ നേരിടുന്നതിന് വേണ്ടി ജന്മനാടിനെ ഒരു കൈ സഹായിക്കാൻ മുന്നോട്ടു വരുന്നു. വാക്സീൻ ചലഞ്ചിന്റെ ഭാഗമായി പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിആയ സിഎംഡിആർഎഫി ലേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സമാഹരണം അതിന്റെ ലക്ഷ്യത്തിന്റെ പാതിവഴി പിന്നിട്ടിരിക്കുന്നു. 

സുമനസ്സുകളായ വ്യക്തികളുടെയും സാമൂഹ്യസ്‌ഥാപനങ്ങളുടേയും സംഭാവനയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതുവരെ സമാഹരിച്ച തുക. ഈ മഹാമാരിയുടെ കാലത്ത് ജന്മനാടിനെ അകമഴിഞ്ഞ് സഹായിക്കുവാൻ എല്ലാ മലയാളികളോടും സംഘടന ആഹ്വാനം ചെയ്യുന്നു. എല്ലാ മനുഷ്യർക്കും രോഗപ്രതിരോധ കുത്തിവെപ്പ് സാധ്യമായാൽ മാത്രമേ ഈ മഹാമാരിയെ തുടച്ചു നീക്കുവാൻ സാധ്യമാകൂ , തന്നെയുമല്ല സഹജീവികളെ മരണത്തിൻറെ വക്കിൽനിന്ന് രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. എല്ലാവർക്കും വാക്സീൻ എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന കേരള സർക്കാരിൻറെ ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ എല്ലാവരും ശ്രമിക്കണമെന്ന് സംഘടനാഭാരവാഹികൾ ഓർമപ്പെടുത്തി. വെറും പത്തു സ്വിസ് ഫ്രാങ്ക് സംഭാവന ചെയ്യുമ്പോൾ മൂന്ന് കുത്തിവെപ്പ് സാധ്യമാകുന്നു എന്നത് കുട്ടികൾക്ക് പോലും ചെറിയ തുക സംഭാവന ചെയ്യുവാൻ പ്രചോദനമാകുന്നതാണ്. ലക്ഷ്യപൂർത്തീകരണത്തിനു എല്ലാ മലയാളികളും മുന്നോട്ടു വരുവാൻ സംഘടനയ്ക്ക് വേണ്ടി ജന: സെക്രട്ടറി സാജൻ പെരേപ്പാടൻ അഭ്യർത്ഥിച്ചു.

താഴെ പറയുന്ന അക്കൗണ്ടിൽ നിങ്ങളുടെ സംഭാവനകൾ അയക്കാവുന്നതാണ്.

Kairali Progressive Forum Switzerland , 4132 Muttenz

IBAN CH 41 0900 0000 1550 3887 3

Post Account : 15-503887-3

TWINT : +41 77 511 10 35

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കോൺഗ്രസിന് വേണ്ടത് പുതിയ പ്രവർത്തന രീതി: സി.ആർ മഹേഷ് എം.എൽ.എ

MORE VIDEOS
FROM ONMANORAMA