ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മ്മനിയിലെ രണ്ടു ജില്ലകള്‍ ‘സീറോ കോവിഡ്’ നിലയില്‍ എത്തി. ലോവര്‍ സാക്സണിയിലെ ഗോസ്ളറും ഫ്ലൈസ്ലാന്റും കുറഞ്ഞത് ഏഴു ദിവസമായി പുതിയ കൊറോണ വൈറസ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല, ഇത് നിലവില്‍ പൂജ്യമാണ്. എന്നിരുന്നാലും അവയ്ക്ക് ഇപ്പോഴും സജീവമായ കേസുകളുണ്ട്: ഫ്ലൈസ്ലാന്റില്‍ ഏഴ് സജീവ കേസുകളും ഗോസ്ളറിന് 48 ഉം ആണ്. എല്ലാ ഫെഡറല്‍ സംസ്ഥാനങ്ങളിലെയും ഏഴു ദിവസത്തെ കോവിഡ് കേസുകൾ ഇപ്പോള്‍ 30 വയസ്സിന് താഴെയാണ്. കേസുകളിൽ ഈ പ്രദേശങ്ങള്‍ക്കിടയില്‍ മാസങ്ങളായി വളരെയധികം വ്യത്യാസപ്പെട്ടിട്ടുണ്ട്,

രാജ്യവ്യാപകമായി പൊതുജീവിതം എപ്പോള്‍ വീണ്ടും തുറക്കാമെന്നും നിയന്ത്രണങ്ങള്‍ ലഘൂകരിക്കാമെന്നും തീരുമാനിക്കാന്‍ ഭരണകൂടം ആലോചിക്കുന്നുണ്ട്. നിരവധി സ്ഥലങ്ങള്‍ സമീപകാലത്ത് ടൂറിസം, ഇന്‍ഡോര്‍ ഡൈനിംഗ്, ജിമ്മുകള്‍ എന്നിവ വീണ്ടും തുറക്കുന്നു. അതുപോലെ സമ്പര്‍ക്ക നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു.

കോവിഡ് 19 കേസുകളുടെ കാര്യത്തിൽ മറ്റൊരു പുതിയ താഴ്ന്ന നില രേഖപ്പെടുത്തി. റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ആര്‍കെഐ) കണക്കുകള്‍ പ്രകാരം ജര്‍മ്മനിയില്‍ ഏഴു ദിവസത്തെ കോവിഡ് നിരക്ക്, ഇന്‍സിഡെന്‍സ് റേറ്റ് 22.9 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആരോഗ്യ അധികൃതര്‍ 1,204 പുതിയ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 140 പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു. ജര്‍മ്മനിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 90,019 ആയി ഉയര്‍ന്നു.

ജര്‍മനിയില്‍ ജൂണ്‍ 14 മുതല്‍ ഡിജിറ്റല്‍ വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിത്തുടങ്ങും. ജൂണ്‍ 14 മുതല്‍ ഡോക്ടര്‍മാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ഡിജിറ്റല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാം. എന്നാല്‍ വാക്സിനേഷന്‍ റെക്കോര്‍ഡിന്റെ പൂര്‍ണ ഡിജിറ്റലൈസേഷന്‍ എത്താന്‍ സമയമെടുത്തേക്കും. പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത 17 ദശലക്ഷം പേര്‍ക്ക് മഞ്ഞ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com