ADVERTISEMENT
ഹെൽസിങ്കി ∙ ഫിൻലൻഡിൽ ഇന്നലെ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മലയാളി ജയിച്ചു. ഹമീൻലിന്ന നഗരസഭയിലേക്കാണു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ രഞ്ജിത് കുമാർ പ്രഭാകരൻ വിജയിച്ചത്. നിലവിൽ ഹമീൻലിന്ന നഗരസഭാ വൈസ് ചെയർമാനായ രഞ്ജിത്തിന്റെ നാലാം മൽസരമായിരുന്നു ഇത്. 12 വർഷമായി ഹമീൻലിന്ന മുനിസിപ്പൽ ബോർഡിലുണ്ട്. എറണാകുളം മരടു സ്വദേശിയാണ്. പ്രധാനമന്ത്രി സന മരിന്റെ നേതൃത്വത്തിലാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com