ADVERTISEMENT

സൂറിക് ∙ ലോകത്തെ ശക്തരായ രാജ്യങ്ങളായ അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്റുമാർ നാളെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ കണ്ടുമുട്ടും. യൂറോപ്യൻ പര്യടനത്തിലുള്ള ബൈഡൻ ഇന്നേ ജനീവയിൽ എത്തും. പുടിൻ നാളെയും. ജനീവ തടാക കരയിലുള്ള ലാ ഗ്രേഞ്ച് പാർക്കിലെ 18 നൂറ്റാണ്ടിൽ നിർമ്മിച്ച വില്ലയാണ് ഉച്ചകോടിക്ക് വേദിയാവുന്നത്. 

ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രതലത്തിൽ അത്ര രസത്തിലല്ല. കഴിഞ്ഞ ദിവസങ്ങളിലും ഇഷ്ടക്കേടുകൾ ഇരുകൂട്ടരും പ്രകടിപ്പിച്ചിരുന്നു. ഒരു മേശക്ക് ചുറ്റും ഇരുന്ന് കാര്യങ്ങൾ പറയാൻ ജനീവയെ എന്തുകൊണ്ട് ഇവർ തിരഞ്ഞെടുത്തു?

FILE - In this March 10, 2011 file photo, then U.S. Vice President Joe Biden, left, shakes hands with Russian Prime Minister Vladimir Putin in Moscow.  Biden likes to say foreign policy is about building personal relationships. But unlike his three most recent White House predecessors, who all tried and failed to build a rapport with Vladimir Putin, Biden over the years in public and private comments has demonstrated that the virtue of personal diplomacy might have its limits when it comes to the Russian leader.  (AP Photo/Alexander Zemlianichenko)
FILE - In this March 10, 2011 file photo, then U.S. Vice President Joe Biden, left, shakes hands with Russian Prime Minister Vladimir Putin in Moscow. Biden likes to say foreign policy is about building personal relationships. But unlike his three most recent White House predecessors, who all tried and failed to build a rapport with Vladimir Putin, Biden over the years in public and private comments has demonstrated that the virtue of personal diplomacy might have its limits when it comes to the Russian leader. (AP Photo/Alexander Zemlianichenko)

1. രാജ്യാന്തര നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ 

ന്യൂയോർക്കിനുശേഷം യുഎന്നിന്റെ അടുത്ത പ്രധാനപ്പെട്ട കേന്ദ്രം എന്ന നിലയിൽ ജനീവയിൽ ഇരു രാജ്യങ്ങൾക്കും സ്ഥിരമായി വിപുലമായ നയതന്ത്ര സംഘവും സംവിധാനങ്ങളുമുണ്ട്. ഇരു രാജ്യങ്ങളുടെയും മിഷനുകൾ ജനീവയിൽ നിരവധി രാജ്യാന്തര ദൗത്യങ്ങൾ നടത്തി പരിചയമുള്ളവരാണ്. 

2. ജനീവയുടെ നിക്ഷ്പക്ഷത 

‘ഉടക്കിൽ’ തുടരുമ്പോൾ ആതിഥേയത്വം സ്വീകരിക്കാനും ആതിഥേയനാകാനും അസൗകര്യങ്ങളുണ്ട്. യുഎസിലോ റഷ്യയിലോ നടക്കുന്ന ഒരു ബൈഡൻ-പുടിൻ കൂടിക്കാഴ്ച നിലവിലുള്ള സാഹചര്യങ്ങളിൽ ‘ശത്രുരാജ്യ’ ത്തിലേക്കുള്ള ക്ഷണം സ്വീകരിക്കലും അവിചിന്തനീയവുമാണ്. ‘മഞ്ഞുരുകലിന്’ വേദിയാവുന്ന രാജ്യാന്തര സമ്മേളനങ്ങൾക്കായി ബൈഡൻ യൂറോപ്പിലുണ്ടെങ്കിലും ഒരു സ്വാഭാവിക കൂടിക്കാഴ്ചയ്ക്ക് വേദിയാവാൻ ഈ മീറ്റിങ്ങുകളിൽ ഒന്നിലും റഷ്യക്ക് ക്ഷണമില്ല.

Geneva-trip

നിലവിലുള്ള നയതന്ത്ര കാലാവസ്ഥയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും നാറ്റോ അംഗരാജ്യങ്ങളിലേക്കും അമേരിക്കൻ പ്രസിഡന്റിനെ കാണാൻ റഷ്യൻ പ്രസിഡന്റിന് വരാൻ ബുധിമുട്ടുണ്ട്‌. ഇതല്ലാതെ യൂറോപ്പിൽ ഇതിന് മുമ്പും ഇരു രാജ്യങ്ങളുടെയും സംഗമത്തിന് വേദിയായിട്ടുള്ള ഹെൽ‌സിങ്കിയാണ് മറ്റൊരു സാധ്യത. എന്നാൽ ഫിൻലൻഡ്‌ നാറ്റോയുമായി അടുത്തിടെയായി കൂടുതൽ സഹകരിക്കുന്നത് ഹെൽസിങ്കിയെ വെട്ടാൻ പുട്ടിന് പ്രേരണയായി. 

3. നിക്ഷപക്ഷ സ്വിറ്റ്സർലൻഡ് 

ഉച്ചകോടിയിൽ പങ്കെടുക്കുന്നവരും ആതിഥേയ രാജ്യവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇത്തരം യോഗങ്ങളിൽ അങ്ങേയറ്റം പ്രാധാന്യമുണ്ട്. സിറിയ, യെമൻ, ലിബിയ സമ്മേളനങ്ങൾക്കും ഇറാൻ മധ്യസ്ഥ ചർച്ചകൾക്കും ജെനീവ അടുത്തകാലത്തു വേദിയായിട്ടുണ്ട്. ശീതയുദ്ധകാലത്ത്, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനും സോവിയറ്റ് യൂണിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജനറൽ മിഖായേൽ ഗോർബച്ചേവും 1985 ൽ കണ്ടുമുട്ടിയതും ഈ നഗരത്തിലാണ്.

റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധത്തിൽ അണിചേരാത്തതിനാൽ ക്രെംലിന് സ്വിറ്റ്‌സർലൻഡിനെ സ്വീകാര്യമാണ്. ഹോളോകോസ്റ്റ് ഫണ്ടുകളും സ്വിസ്സ് ബാങ്കിംഗ് രഹസ്യവും ഉഭയകക്ഷി കാലാവസ്ഥയെ പ്രക്ഷുബ്‌ധമാക്കിയിരുന്ന യുഎസ് കാഴ്ച്ചപ്പാടുകളിലും മാറ്റം വന്നു. ചുരുക്കത്തിൽ മോസ്കോയ്‌ക്കും വാഷിങ്ടനും യൂറോപ്പിലെ മികച്ച ഓപ്‌ഷൻ ജനീവയായിരുന്നു. 

Geneva

സ്വിറ്റ്സർലൻഡ് ഡാ!

രാജ്യാന്തര തർക്കങ്ങളുടെ പരിഹാരചർച്ചകളുടെ ആതിഥേയത്വം വഹിക്കുന്നത് ഈ ചെറു രാജ്യത്തിന് നയതന്ത്ര ലോകത്ത്‌ നൽകുന്ന പ്രാധാന്യം ചില്ലറയല്ല. വിസ്‌തൃതിയിൽ കേരളത്തിന്റെ വലിപ്പമേ ഉള്ളെങ്കിലും സ്വിസ്സ് പ്രസിഡന്റും വിദേശകാര്യമന്ത്രിയും ജനീവയിൽ ബൈഡനും പുട്ടിനുമായി കൂടിക്കാഴ്ച്ച നടത്തും.

English summary: Geneva regains diplomatic spotlight with putin biden summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com