ADVERTISEMENT

ലണ്ടൻ∙ലോകത്തോട്  നവോത്ഥാനം അരുളിയ മഹാപുരുഷന്റെ  പിറവിദിനത്തിൽ സേവനം യുകെ നടത്തി വരുന്ന ചതയദിന പ്രാർത്ഥനായജ്ഞം  മിഥുന മാസത്തിലെ ചതയദിനമായ ജൂൺ 29 ന് വൈകുന്നേരം 5:30 മുതൽ സൂമിലൂടെ അറിയപ്പെടുന്ന ആയുർവേദ ഡോക്ടറും , സൈക്കിയാട്രിസ്റ്റും കൗൺസിലിങ് വിദഗ്ധനും, എഴുത്തുകാരനും, ആയ ഡോ.എൻ.ജെ.ബിനോയിയുടെ മുഖ്യ പ്രഭാഷണത്തോടു കൂടി നടക്കും. പ്രാർഥനക്കു സേവനം യുകെയുടെ മുൻ കൺവീനർ സാജൻ കരുണാകരനും കുടുംബവും ആതിഥേയത്വം വഹിക്കും.

പ്രാർഥന ഓരോ വ്യക്തിയുടെയും ജീവിതത്തിലെ അമൂല്യ ഘടകമാണ്, അതിലൂടെ ഭൗതികവും ആത്മീയവുമായ ഗുണങ്ങൾ ലഭിക്കുന്നു. ഇന്നു സംഘർഷ പൂരിതമായ മനസുകൾ സമൂഹത്തിലാകമാനം ആശങ്കയും വിദ്വേഷവും പടർത്തുകയാണ് . ഒരു നേരിയ തീപ്പൊരി പതിച്ചാൽ ആളിക്കത്തുന്ന മാനസിക തലത്തിലേക്ക് വ്യക്തികളും സമൂഹവും പരിവർത്തനപ്പെട്ടിരിക്കുന്നു.

മാനസിക സമ്മർദം മാനവരാശിയെ ആകെമാനം അലട്ടുന്നു എന്നുള്ളതിൽ സംശയമില്ല. ദൈനംദിന ജീവിതത്തിലെ തിരക്കിനിടയിൽ മനഃശാന്തി ലഭിക്കുവാനും, ഗുരുവിനെ അറിയുവാനും, ഈശ്വരന്റെ സാന്നിധ്യം ശരീരം, മനസ്സ്, ബുദ്ധി എന്നീ തലങ്ങളിൽ മനസിലാക്കുവാനും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  വ്യക്തിത്വങ്ങളുടെ പ്രഭാഷണ പരമ്പരകൾ ആണ് ഓരോ ചതയദിനത്തിലും സേവനം യുകെ സംഘടിപ്പിച്ചിരിക്കുന്നത്. 

യുകെയിലെ അറിയപ്പെടുന്ന ഭജൻസ് ഗായകൻ സദാനന്ദൻ ദിവാകരനും സേവനം യുകെ ഡയറക്ടർ ബോർഡ്‌ മെമ്പർ ശ്രീ സജീഷ് ദാമോദരന്റെയും നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഗുരുദേവ കൃതി ആലാപനവും പ്രഭാഷണവും ആയി 2 മണിക്കൂറോളം നീണ്ടു നിൽക്കുന്ന പ്രാർത്ഥന യജ്ഞത്തിൽ സേവനം യുകെ യിലെ അംഗങ്ങളോടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗുരു ഭക്തർ ആണ് പ്രാർത്ഥനയിൽ പങ്കെടുത്തു വരുന്നത്.  

Join Zoom Meeting

https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09

Meeting ID: 327 255 9245

Passcode: Sevanamuk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com