ADVERTISEMENT

ലണ്ടൻ ∙ മാതാപിതാക്കൾക്കായി അഭിഷേകാഗ്നി യൂറോപ്പ് മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ. ഫാ. ഷൈജു നടുവത്താനിയിൽ, കുട്ടികളുടെയും യുവജനങ്ങളുടെയും പ്രമുഖ ആത്മീയ ശുശ്രൂഷകയായ ഐനിഷ് ഫിലിപ്പ് എന്നിവർ നയിക്കുന്ന ധ്യാനം ജൂലൈ 17ന്. യുകെ സമയം രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയുള്ള ശുശ്രൂഷകൾ ഓസ്‌ട്രേലിയലിൽ രാത്രി 8 മുതൽ 10 വരെയും ഇന്ത്യയിൽ വൈകിട്ട് 3.30 മുതൽ 5.30 വരെയുമാണ്. റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ, ഫാ. ഷൈജു നടുവത്താനിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ധ്യാനങ്ങൾ നടന്നുവരുന്നത്.

കോവിഡ് മഹാമാരിയുടെ പ്രതികൂല പശ്ചാത്തലത്തിൽ മാറിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികളുടെ ആത്മീയ, മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ വിഷയങ്ങളും ഈ പ്രത്യേക ധ്യാനത്തിൽ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു. ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ടീമും എല്ലാ മാതാപിതാക്കളെയും ക്ഷണിക്കുന്നു. ഓൺലൈനിൽ സൂം പ്ലാറ്റ്ഫോമിൽ 84467012452 എന്ന ഐഡിയിൽ ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: യുകെ: തോമസ് 07877508926, ഓസ്‌ട്രേലിയ: സിബി 0061401960133, അയർലൻഡ്: ഷിബു 00353877740812.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com