ADVERTISEMENT

ലണ്ടന്‌∙സിറോ മലങ്കര കത്തോലിക്കാ സഭ യുകെ ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ 68–ാം ഓർമപ്പെരുന്നാൾ ഷെഫീൽഡ് സെന്റ് പീറ്റേഴ്സ് മിഷനിൽ  ജൂലൈ 18 ഞായറാഴ്ച വൈകിട്ട് 3ന് കൊണ്ടാടുന്നു. സിറോ മലങ്കര കത്തോലിക്കാ സഭയുടെ പുണ്യ പിതാവ് ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമത്തിരുന്നാളിന് സിറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജനിന്റെ കോർഡിനേറ്റർ റവ.ഡോ. കുര്യാക്കോസ് തടത്തിൽ വി.കുർബ്ബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുന്നതാണ്.  തുടർന്ന് വൈകിട്ട് നാലിന് അനുസ്മരണ സമ്മേളനവും ഉണ്ടായിരിക്കും.

birth-anniversary

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന ഓർമപ്പെരുന്നാളിലേക്കും വി.കുർബാനയിലേക്കും ഏവരേയും ക്ഷണിക്കുന്നതായി മിഷൻ ചാപ്ലൈൻ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം

St. Catherine Church,

23 Melrose Road,

S3 9DN.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com