ADVERTISEMENT

പ്രെസ്റ്റൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ജുലൈ 17ന് നടത്തുന്ന  ഈ വർഷത്തെ  വാൽസിങാം തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞുപോയ വർഷങ്ങളിൽ വളരെ ആഘോഷപൂർവ്വം കൂടുതൽ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി നടത്തിയിരുന്ന രൂപത തീർഥാടനം കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന  പ്രത്യേക സാഹചര്യങ്ങളാൽ 300 പേരെ മാത്രം പങ്കെടുപ്പിച്ചാണ് സംഘടിപ്പിക്കുന്നത്  .

രൂപതയുടെ എല്ലാ ഇടവക / മിഷനുകളിൽ ഒരാഴ്ചയായി പ്രത്യേകമായി  തീർഥാടന ദിവസത്തിനായി പ്രാർഥിച്ചൊരുങ്ങുകയാണ്. ഉച്ചയ്ക്ക് 1.30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകളിൽ തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും, രൂപതയിലെ മറ്റു വൈദികർ സഹകാർമ്മികർ ആകും, തുടർന്ന് ആഘോഷമായ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന എന്നിവയും നടക്കും. തീർഥാടനത്തിൽ ഭവനങ്ങളിലിരുന്ന് പങ്കെടുക്കുന്നവർക്കായി രൂപതയുടെ  YouTube, Facebook  പേജ് വഴിയും online പ്ലാറ്റ്‌ഫോമുകളിൽ കൂടിയും പങ്കെടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. തീർഥാനത്തിൽ പങ്കെടുക്കുവാൻ  മുൻകൂട്ടി പേരുകൾ നൽകിയവർക്ക് ഇതുവരെ Entry Passകൾ ലഭിച്ചിട്ടില്ലെങ്കിൽ ഉടനെ തന്നെ തീർഥാടന കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ് .

 ഈ വർഷത്തെ തീർഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങൾക്കും നേതൃത്വം കൊടുക്കുന്നത്  ബഹു. തോമസ് പാറക്കണ്ടത്തിലച്ചൻറെ നേതൃത്വത്തിൽ ഉള്ള  ഹേവർഹിൽ സമൂഹമാണ് .  ഈ കോവിഡ് കാലത്ത് രൂപതയിൽ ഒരു കുടുംബമായി ഒന്ന് ചേർന്ന് പരിശുദ്ധ ആമ്മയുടെ മാധ്യസ്ഥ്യം  യാചിച്ചുകൊണ്ടു തീർഥാടനം ഒരു ആത്മീയ അനുഭവമാക്കുവാൻ ഏവരെയും പ്രഥനാപൂർവം ക്ഷണിക്കുന്നതായി കോഓർഡിനേറ്റർ മോൺ .ഫാ. ജിനോ അരിക്കാട്ട് MCBS  അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com