ADVERTISEMENT
വാൽസിങാം ∙ ഇംഗ്ലണ്ടിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമായ  വാൽസിങ്ങാമിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർഥാടനം ജൂലൈ 17 ശനിയാഴ്ച നടക്കും. ഹെവർഹിൽ സിറോ മലബാർ കമ്മ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ  അഞ്ചാമത്  വാൽസിങാം മരിയൻ തീർഥാടനത്തിന് നേതൃത്വം നൽകുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റിന്റെ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വർഷവും തീർഥാടനം നടത്തുക. പരമാവധി 300 പേർക്കാണ് ഇത്തവണത്തെ  വാൽസിങാം തീർഥാടനത്തിൽ പ്രവേശനം ലഭിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക്  മാത്രമേ തിരുനാളിൽ പങ്കെടുക്കുവാൻ സാധിക്കു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com