ADVERTISEMENT

ലണ്ടൻ ∙ ജൂലൈ 19ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോഴും ലണ്ടൻ നഗരത്തിൽ യാത്ര ചെയ്യാൻ മാസ്ക് ധരിക്കണം. പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രചെയ്യാൻ മാസ്ക് നിബന്ധമാക്കുന്ന നിയമം തുടരുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു. ട്യൂബ്, ട്രാം, ബസുകൾ എന്നിവിടങ്ങളിൽ മാസ്ക് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സാദിഖ് ഖാന്റെ പ്രഖ്യാപനം.

ഒന്നര വർഷമായി തുടരുന്ന ഈ ശീലം കോവിഡിനെ പൂർണമായി തുരത്തുന്നതു വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം തടയാൻ ഇത് ഏറെ സഹായിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനെയും സർക്കാർ അഡ്വൈസർമാരെയും ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

അടുത്ത തിങ്കളാഴ്ച മുതൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായും പിൻവലിക്കാൻ സർക്കാർ തയാറെടുക്കുന്നതിനിടെയാണ് ലണ്ടനിൽ യാത്രയ്ക്ക് മാസ്ക് തുടരുമെന്ന പ്രഖ്യാപനവുമായി മേയർ രംഗത്തെത്തിയിരിക്കുന്നത്. തീരുമാനം നടപ്പാക്കാൻ ലണ്ടൻ ട്രാൻസ്പോർട്ട് സർവീസുകളിൽ 400 എൻഫോഴ്സ്മെന്റ ഓഫിസർമാരെ പ്രത്യേകം ഡ്യൂട്ടിക്ക് നിയോഗിക്കും. 

ഇതിനിടെ നിയന്ത്രണങ്ങൾ ഓരോന്നായി സർക്കാർ നീക്കാൻ ഒരുങ്ങുമ്പോഴും രാജ്യത്ത് കോവിഡ് കേസുകൾ അനുദിനം കുതിച്ചുയരുകയാണ്. കേസുകളുടെ എണ്ണത്തിന് ആനുപാതികമായി മരണനിരക്ക് കൂടുന്നില്ലെങ്കിലും ദിവസേനയുള്ള മരണം 50 ന് അടുത്തെത്തി. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 49 പേരാണ്. പുതുതായി രോഗികളായത് 42,302 പേരും. 

English Summary : London Mayor keeps face masks mandatory for public transport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com