sections
MORE

പ്രകാശാനന്ദ സ്വാമിക്കു സേവനം യുകെയുടെ സ്മരണാഞ്ജലി

sevanam-uk
SHARE

ലണ്ടൻ∙ശ്രീ നാരായണ ഗുരുദേവന്റെ ദർശനങ്ങൾ മുറുകെ പിടിച്ച സന്യാസി ശ്രേഷ്ഠൻ, ഒരു പതിറ്റാണ്ടൊളം ശിവഗിരി മഠത്തിന്റെ മഠാധിപതി,ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യൻ .ശിവഗിരിയെ ഗുരുധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയ മഹാവ്യക്തിത്വം.  സനാതന ധർമ്മത്തെ കുറിച്ച് ആഴത്തിൽ അറിവുണ്ടായിരുന്ന പൂജനീയ പ്രകാശാനന്ദ സ്വാമിജിയുടെ വിടവാങ്ങൽ നമുക്ക് തീരാനഷ്ടമാണ്. സ്വാമിജിയുടെ ഓർമ്മക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് സേവനം യു കെ ജൂലൈ 18 ഞായറാഴ്ച   യുകെ സമയം ഉച്ചക്ക് 1:30ന് സൂം മീറ്റിങ്ങിലൂടെ ഒത്തു ചേരുകുകയാണ്. ഈ അനുസ്മരണ യോഗത്തിൽ ശിവഗിരി മഠത്തിൽ നിന്നും മുൻ ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋതംഭരാനന്ദ സ്വാമിജി, പ്രകാശനന്ദ സ്വാമിജിയുടെ ശിഷ്യൻ ബ്രഹ്മശ്രീ.ഗുരുപ്രസാദ് സ്വാമിജി മറ്റു മഹത് വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. ഈ അനുസ്മരണ യോഗത്തിൽ പങ്കുചേരുവാൻ എല്ലാ ഗുരുഭക്തരെയും ക്ഷണിക്കുന്നതായി സേവനം യുകെ ഡയറക്ടർ ബോർഡ്‌ അറിയിച്ചു. 

Join Zoom Meeting

Meeting ID: 327 255 9245Passcode: Sevanamuk

വിശദവിവരങ്ങൾക്കു:- 

uksevanam@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA