ADVERTISEMENT

ബര്‍ലിന്‍ ∙ കോവിഡ് പ്രതിരോധത്തിനെതിരെ ജര്‍മ്മനിയില്‍ നിര്‍ബന്ധിത വാക്സിനുകള്‍ നടത്താന്‍ പദ്ധതിയില്ലെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. എന്നാല്‍ വാക്സിനേഷന്‍ എടുക്കുന്നതുവഴി പ്രിയപ്പെട്ടവരെ രോഗത്തില്‍ നിന്ന് രക്ഷിക്കുന്നുവെന്ന് ചാന്‍സലര്‍ മെര്‍ക്കല്‍ പറഞ്ഞു. വാക്സിനേഷന്‍ നിരക്ക് ഉയര്‍ത്തുന്നതില്‍ വിദ്യാഭ്യാസം പ്രധാനമാണെന്ന് അവര്‍ പറഞ്ഞു. രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് സന്ദര്‍ശിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മെര്‍ക്കല്‍ ഇക്കാര്യം സൂചിപ്പിച്ചത്. വാക്സിനേഷന്‍ എടുക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഉണ്ടാവണമെന്ന് മെര്‍ക്കലിനൊപ്പം ആര്‍കെഐ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു.

Spahn

 

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഫ്രാന്‍സ് വാക്സിൻ നിര്‍ബന്ധമാക്കിയതിന് തൊട്ടുപിന്നാലെയാണ് ജാബ് നിര്‍ബന്ധമാക്കാന്‍ പദ്ധതിയില്ലെന്ന് ചാന്‍സലര്‍ പറഞ്ഞത്. വാക്സീൻ നിര്‍ബന്ധമാക്കുന്നത് അവിശ്വാസത്തിന് കാരണമാകും. വൈറസ് പടരുന്നത് തടയുന്നതിനും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിനും 12 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവരില്‍ 85% പേർക്കും, 60 വയസ്സിനു മുകളിലുള്ളവരില്‍ 90% പേര്‍ക്കും വാക്സിനേഷന്‍ ആവശ്യമാണെന്ന് മെര്‍ക്കല്‍ പറഞ്ഞു. മന്ദഗതിയിലുള്ള തുടക്കം ഉണ്ടായിരുന്നിട്ടും, രാജ്യത്തെ ജനസംഖ്യയുടെ 43% പേര്‍ക്കും ഇപ്പോള്‍ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്.

 

നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പ്പിനേക്കാള്‍ സ്വമേധയാ ഉള്ള മുന്‍ഗണനയുടെ രൂപരേഖയാണ് മെര്‍ക്കല്‍ മുന്നോട്ടുവച്ചത്. വാക്സിനേഷന്‍ പരസ്യം ചെയ്യുന്നതിലൂടെയും സ്വന്തം അനുഭവത്തില്‍ നിന്ന് വാക്സിനേഷന്റെ അംബാസഡര്‍മാരാകാന്‍ കഴിയുന്നത്ര ആളുകളെ അനുവദിക്കുന്നതിലൂടെയും സര്‍ക്കാരിന് വിശ്വാസം നേടാന്‍ കഴിയുമെന്ന് മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 646 പുതിയ രോഗികളെയും 26 മരണങ്ങളും ആര്‍കെഐ സ്ഥിരീകരിച്ചു.

 

അതേസമയം ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി എന്നിവ വ്യത്യസ്ത രീതികളാണ് സ്വീകരിക്കുന്നത്. ഗ്രീസ് തിങ്കളാഴ്ച ആരോഗ്യ പ്രവർത്തകർക്ക് നിര്‍ബന്ധിത രോഗപ്രതിരോധ കുത്തിവയ്പ്പ് പ്രഖ്യാപിച്ചു. നഴ്സിങ് സ്ററാഫുകള്‍, അവര്‍ ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പ്പുകള്‍ ആരംഭിക്കേണ്ടതുണ്ട്. മെയ് മാസത്തില്‍ ഇറ്റലി അത്തരമൊരു ഉത്തരവ് നടപ്പാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com