ADVERTISEMENT

ബര്‍ലിന്‍∙ രണ്ടു നൂറ്റാണ്ടുകള്‍ക്കിടയിലെ ജലപ്രളയത്തില്‍ ജര്‍മനിയില്‍ ഡാം തകര്‍ന്നു. ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നോര്‍ത്ത് റൈന്‍വെസ്ററ്ഫാളിയ സംസ്ഥാനത്തിലെ ഹെന്‍സ്ബര്‍ഗ് ജില്ലയില്‍ ഒരു സ്ററൗഡാം തകര്‍ന്നതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നും 700 ആളുകളെ ഒഴിപ്പിച്ചു സുരക്ഷാസങ്കേതങ്ങളിലേയ്ക്കു മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍

രാജ്യത്തുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും മഞ്ഞിടിച്ചിലിലുമായി ഇതുവരെ 141 ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഹൈന്‍സ്ബര്‍ഗ് ജില്ലയില്‍, കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയെയും കൊടുങ്കാറ്റിനെത്തുടര്‍ന്നാണ് റൂര്‍ പ്രദേശത്തെ ഒരു ഡാം തകര്‍ന്നത്.

 

flood-germany

ഇവിടെ കനക്കുന്ന വെള്ളപ്പൊക്കത്തെ തടയാന്‍ ആളുകള്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണല്‍നിറച്ച ചാക്കുകള്‍ കൊണ്ട് മതില്‍ കെട്ടി പ്രതിരോധിക്കുകയാണ്. ഹൈന്‍സ്ബര്‍ഗ് ജില്ലയില്‍ മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇത്രയും വലിയ ദുരന്തത്തില്‍ ജര്‍മനിയിലെ മലയാളികള്‍ എല്ലാവരും തന്നെ സുരക്ഷിതരാണ്.

 

ഈ ജില്ലയിലാണ് ഹൈന്‍സ്ബര്‍ഗിലാണ് ജര്‍മനിയില്‍ ആദ്യമായി കൊറോണ പൊട്ടിപ്പുറപ്പെട്ട സ്ഥലം.

 

കൊളോണ്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള വിവരമനുസരിച്ച്, വാസര്‍ബെര്‍ഗിലെ ഒഫോവന്‍ ജില്ലയെ രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ട്വിറ്റര്‍ വഴിയുള്ള സന്ദേശത്തില്‍ 700 കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. ഡാം പൊട്ടല്‍ മൂലമുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി ഇതുവരെ അറിവായിട്ടില്ല. റൂര്‍ പ്രദേശമായ ഇതിന്റെ ഉറവിടം സമീപമേഖലയായ ഐഫല്‍ ആണന്ന് വിദഗ്ധര്‍ അനുമാനിക്കുന്നു. ഇവിടെനിന്നുള്ള വെള്ളം നെതര്‍ലാന്‍ഡ്സിന്റെ അതിര്‍ത്തി പ്രദേശമായ ചേലെ റോയര്‍മോറണ്ടിനടുത്തുള്ള മ്യൂസ് നദിയിലേയ്ക്കാണ് ഒഴുകുന്നത്. ഒഫോവന്‍ ഗ്രാമത്തിന്റെ തെരുവുകളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്.

 

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റുമാണ് റൈന്‍ലാന്റ് ഫാര്‍സ്, നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയ എന്നി സംസ്ഥാനങ്ങളില്‍ ഉണ്ടായത്. അതിനെതുടര്‍ന്നുള്ള ദുരിതങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം 141 ആയി ഉയര്‍ന്നതായി പോലീസ് പറഞ്ഞു. നോര്‍ത്ത് റൈന്‍വെസ്ററ് ഫാലിയയില്‍ 43 പേരും റൈന്‍ലാന്‍ഡ് ഫാല്‍സില്‍ 98 പേരുമാണ് മരിച്ചത്.. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പേമാരിമൂലമുണ്ടായ ജലസാന്ദ്രത വലിയ അളവിലാണ്.

 

കൊളോണിനു തെക്ക് എര്‍ഫ്റ്റ്സ്ററാട്ട് ജില്ലയിലും ആര്‍വൈലര്‍ ജില്ലയിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കരകള്‍ കരകവിഞ്ഞൊഴുകിയ എര്‍ഫ്റ്റ് നദി നിരവധി വീടുകള്‍ തകര്‍ത്തു.മണ്ണിടിച്ചിലും മണ്ണൊലിപ്പും ഉണ്ടായതിനെ തുടര്‍ന്ന് 1300 ആളുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ രാത്രിയും പകലുമായി നടത്തുകയാണ്. ഇവിടെ പാലങ്ങളും തകര്‍ന്നിട്ടുണ്ട്.

 

നിലവില്‍ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും കഴിഞ്ഞ 2 നൂറ്റാണ്ടിനിടയിലെ കനത്തമഴ അവിശ്വസീനയമായിരുന്നു. കനത്ത മഴ നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയ, റൈന്‍ലാന്‍ഡ് ഫാല്‍സ് എന്നിവിടങ്ങളിലെ ജനങ്ങളെയാണ് കൂടുതലായി ബാധിച്ചത്. മിക്കവരുടെയും വീടുകള്‍ നശിച്ചു. വീടുകളിലെ നിലവറകള്‍ വെള്ളത്തിലാണ്. ജര്‍മനിയിലെ മിക്ക വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കെല്ലര്‍ അഥവാ നിലവറകള്‍ ഉള്ളതിനാല്‍ വെള്ളപ്പൊക്കുണ്ടാകുന്ന സ്ഥലങ്ങളില്‍ ഈ നിവറകളെയാണ് ആദ്യം ബാധിക്കുക. അഗ്നിശമന സേനക്കാര്‍ വന്ന് വെള്ളം പമ്പുചെയ്തു കളഞ്ഞാലും ഈര്‍പ്പം തങ്ങി നിന്ന് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകും. നിരവധി മലയാളി കുടുംബങ്ങളുടെ കെല്ലറിലും വെള്ളം കയറിയിട്ടുണ്ട്

 

വെള്ളപ്പൊക്കം അനവധി റോഡുകളും റെയില്‍വേകളും അസാധ്യമാക്കി. ജര്‍മന്‍ റെയില്‍വേ ഡോയ്റ്റ്ഷെ ബാന്റെ ദീര്‍ഘദൂര ട്രാഫിക്കില്‍ നിരവധി ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കി. ആര്‍വൈലര്‍ എര്‍ഫ്സ്ററാഡ്റ്റ്, ഹാഗന്‍ എന്നിവിടങ്ങളില്‍ രണ്ടുലക്ഷത്തോളം ആളുകള്‍ വൈദ്യുതി രഹിതരായി. പ്രകൃതിദത്ത ഗ്യാസ് പൈപ്പ്ലൈന്‍ ആര്‍വൈലര്‍ ജില്ലയില്‍ ഗ്യാസ് വിതരണം പരാജയപ്പെട്ടത് പുനസ്ഥാപിക്കാന്‍ ഇനിയും ആഴ്ചകളോളം സമയം വേണ്ടിവരും. മുന്നറിയിപ്പ് സംവിധാനങ്ങളോടെ കാലാവസ്ഥാ വിദഗ്ധര്‍ നിലവിലെ സ്ഥിതി വിലയിരുത്തുകയാണ്. "സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ്

 

ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക്വാള്‍ട്ടര്‍ സ്റെറയ്ന്‍മയര്‍ ശനിയാഴ്ച ദുരന്ത ബാധിധ പ്രദേശമായ റെയിന്‍ എര്‍ഫ്റ്റ് ജില്ല സന്ദര്‍ശിച്ചു. എന്‍ആര്‍ഡബ്ള്യു മുഖ്യമന്ത്രി അര്‍മിന്‍ ലാഷെറ്റും പ്രസിഡന്റിനൊപ്പം സന്ദര്‍ശനം നടത്തി. ഈ നൂറ്റാണ്ടിലെ വെള്ളപ്പൊക്കം എന്ന് വിളിക്കപ്പെട്ട 2002 ല്‍ സാക്സോണി സംസ്ഥാനത്ത് 21 പേരാണ് മരിച്ചത്.

 

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ റൈന്‍ലാന്‍ഡ് ഫാല്‍സിലെ കോബ്ളെന്‍സ് മേഖലയില്‍ നിലവിലെ വിവരമനുസരിച്ച്, ദുരന്തത്തില്‍ 98 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അയല്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍വെസ്ററ്ഫാലിയയില്‍ 43 പേരുമാണ് ഇതുവരെയായി മരിച്ചത്.

 

പടിഞ്ഞാറന്‍ ജര്‍മ്മന്‍ പ്രദേശങ്ങളില്‍, തെരുവുകളും വീടുകളും ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയിരിക്കയാണ്, വെള്ളപ്പൊക്കം കഴിഞ്ഞപ്പോള്‍ ഒലിച്ചിറങ്ങിയ കാറുകള്‍ തെരുവുകളില്‍ മറിഞ്ഞു. ചില ജില്ലകള്‍ പുറം ലോകത്തില്‍ നിന്ന് പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു.

 

ഒയ്സ്കിര്‍ഷന്‍ നഗരമായ ഷുള്‍ഡില്‍, കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി താമസിക്കുന്നയാള്‍ പറഞ്ഞത് ജീവിതത്തില്‍ ഇതാദ്യത്തെ അനുഭവമെന്നാണ്. ഇതുപോലുള്ള ഒന്നും ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. ഇത് ഒരു യുദ്ധമേഖല പോലെയാണ്,

 

കനത്ത മഴക്കെടുതിയില്‍ സ്തംഭിച്ചുപോയ ജര്‍മ്മന്‍കാര്‍ വെള്ളപ്പൊക്കത്തെ നേരിടുകയാണ്.വരും ദിവസങ്ങളില്‍ അടിയന്തര സേവനങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ തിരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് റൈന്‍ലാന്‍ഡ് ഫാല്‍സ് ആഭ്യന്തര മന്ത്രി റോജര്‍ ലെവെന്‍റ്സ് പറഞ്ഞു.നിലവറകള്‍ ശൂന്യമാക്കുമ്പോഴോ നിലവറകള്‍ പമ്പ് ചെയ്യുമ്പോഴോ, ഈ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകളെ കണ്ടുമുട്ടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

 

ശനിയാഴ്ച രാവിലെ വരെ, മൂന്ന് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും എര്‍ഫ്റ്റ്സ്ററാഡ്റ്റ് ബ്ളീസ്ഹൈമിലെ ചരിത്രപരമായ കോട്ടയുടെ ഒരു ഭാഗവും തകര്‍ന്നു. 50 പേരെ ബോട്ടുകളിലൂടെ രക്ഷപ്പെടുത്തിയതായി ജില്ലാ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയുള്ള ഫ്രാങ്ക് റോക്ക്പറഞ്ഞു.വരും ദിവസങ്ങളില്‍ ദുരന്തത്തിന്റെ മുഴുവന്‍ വ്യാപ്തിയും മനസിലാവുമെുന്നും അത് ഭയപ്പെടുത്തുന്നതായിരിയ്ക്കുമെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ വാഷിംഗ്ടണില്‍ നിന്ന് പറഞ്ഞു,

 

ദുരിതബാധിത പട്ടണങ്ങളിലും ഗ്രാമങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നതിനായി ആയിരത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.

 

ആര്‍വൈലറില്‍ വെള്ളത്തിനടിയിലുള്ള തെരുവുകളും വീടുകളും മറിഞ്ഞ കാറുകളും പിഴുതുമാറ്റിയ മരങ്ങളും വെള്ളപ്പൊക്കം കടന്നുപോയ എല്ലായിടത്തും കാണാനാകും, അതേസമയം ചില ജില്ലകള്‍ പുറം ലോകത്തില്‍ നിന്ന് ഛേദിക്കപ്പെട്ടു.

 

വെസ്ററ്ഫാളിയ സംസ്ഥാനത്തിലെ വെള്ളപ്പൊക്കം മൊത്തം 23 പട്ടണങ്ങളെയും ജില്ലകളെയും ബാധിക്കുന്നുവെന്ന് ബോണില ഫെഡറല്‍ ഓഫീസ് ഫോര്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡിസാസ്ററര്‍ കണ്‍ട്രോള്‍ പറയുന്നു. ചില സ്ഥലങ്ങളില്‍ വെള്ളം സാവധാനം കുറയുന്നതായും റിപ്പോര്‍ട്ടുണ്ട്.

 

ദുരന്തത്തില്‍ യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം 165 ആയി. അയല്‍രാജ്യമായ ബെല്‍ജിയത്തില്‍ 24 പേരാണ് മരിച്ചത്. അതേസമയം ലക്സംബര്‍ഗിനെയും നെതര്‍ലന്‍ഡിനെയും ജലപ്രവാഹം സാരമായി ബാധിച്ചു, ആയിരക്കണക്കിന് ആളുകളെ മാസ്ട്രിച്റ്റ് നഗരത്തില്‍ ഒഴിപ്പിച്ചു.മാരകമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജര്‍മ്മനി ഞെട്ടിപ്പോയി.അതേസമയം അയല്‍ രാജ്യമായ ബെല്‍ജിയത്തെയും ലക്സംബര്‍ഗിനെയും നെതര്‍ലന്‍ഡിനെയും ജലപ്രവാഹം സാരമായി ബാധിച്ചു, ആയിരക്കണക്കിന് ആളുകളെ മാസ്ട്രിച്റ്റ് നഗരത്തില്‍ ഒഴിപ്പിച്ചു.

English Summary: Dam collapsed in heavy flood in Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com