ADVERTISEMENT

റോം ∙ ചെറിയൊരു ഇടവേളയ്ക്കുശേഷം ഇറ്റലിയിൽ കോവിഡ് 19 രോഗവ്യാപനം വർധിക്കുന്നു. ജൂലൈ 26 മുതൽ രാജ്യത്തെ പല മേഖലകളും ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള വൈറ്റ് സോൺ മേഖലയിൽനിന്ന്, മിതമായ രോഗവ്യാപനമുള്ള യെല്ലോ സോൺ വിഭാഗത്തിലേക്ക് മാറുമെന്നാണ് കരുതുന്നത്. കാമ്പാനിയ (നേപ്പിൾസ്), ലാസിയോ (റോം), സർദിനിയ, സിസിലി, വെനെറ്റോ (വെനീസ്) എന്നീ പ്രദേശങ്ങളാണ് ആദ്യഘട്ടമായി യെല്ലോ സോണിലേക്ക് മാറാൻ സാധ്യത.

ഇറ്റലിയിലെ ഹയർ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുമുള്ള പ്രതിവാര നിരീക്ഷണ റിപ്പോർട്ടിൽ കോവിഡ് വ്യാപനം ഗണ്യമായി വർധിച്ചതായി പറയുന്നു. ഇറ്റലി വിജയികളായ യൂറോ 2020 ഫുട്‌ബോൾ ചാംപ്യൻഷിപ്പിനുള്ള ഒത്തുചേരലുകൾ വൈറസ് വ്യാപനത്തിന് പ്രധാന കാരണമായതായി ഹയർ ഹെൽത്ത് കൗൺസിൽ മേധാവി ഫ്രാങ്കോ ലോക്കത്തെല്ലി പറഞ്ഞു.

ഏറ്റവും പുതിയ പഠനങ്ങളനുസരിച്ച്, ഇപ്പോഴത്തെ രോഗബാധിതരുടെ ശരാശരി പ്രായം 28 ആണെന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദം പ്രാഥമികമായി ചെറുപ്പക്കാരെയാണ് ബാധിക്കുന്നതെന്നും അതീവ ജാഗ്രത പുലർത്തണമെന്നും  ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഗിയാനി റെസ്സ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയോടെ  ഇറ്റലി 60 ദശലക്ഷംപേർക്ക് വാക്സിനേഷൻ നടത്തി നാഴികക്കല്ലിലെത്തിയതായും 12 വയസ്സിനു മുകളിൽ പ്രായമുള്ള 50 ശതമാനത്തിലധികം പേർക്ക് നിലവിൽ വാക്സീൻ നൽകിക്കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

English Summary: covid cases surging in italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com