ADVERTISEMENT

കടുത്തുരുത്തി/ബർലിൻ ∙ ജർമനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർഥിനി പൂഴിക്കോൽ മുടക്കാംപുറം നിതിക ബെന്നിയുടെ (22) മൃതദേഹം നാളെ നാട്ടിലെത്തിക്കും. ശനി രാവിലെ 11ന് കീഴൂർ മൗണ്ട് കാർമൽ പള്ളിയിൽ സംസ്കാരം നടത്തും.

ബെന്നി - ട്രീസ ദമ്പതികളുടെ മകളായ നിതികയെ ഈ മാസം ഒന്നിനാണ് ജർമനിയിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കീൽ സർവകലാശാലയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു നിതിക.

നിതികയെ പുറത്തുകാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ നടത്തിയ അ​ന്വേഷണത്തിലാണ്​ ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com