ADVERTISEMENT

റോം ∙ ഇറ്റലിയുടെ സഹായത്തോടെ കാബൂളിൽ നിന്ന് രക്ഷപ്പെട്ട യുവതിക്ക് റോമിലെ ആശുപത്രിയിൽ സുഖപ്രസവം. രണ്ടാഴ്ച മുൻപ് ഇറ്റലി കാബൂളിൽ നിന്ന് വിമാനമാർഗം റോമിൽ എത്തിച്ച അഫ്ഗാൻ സംഘത്തിലെ ഒരു യുവതിയാണ് റോമിലെ സാൻ ഫിലിപ്പോ നേരി ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ലാസിയോ റീജിയൻ പ്രസിഡന്റ് നിക്കോള സിങ്കരെത്തി ട്വിറ്ററിലൂടെ വാർത്ത പുറത്തുവിട്ടു. ‘സാൻ ഫിലിപ്പോ നേരിയിൽ നിന്നുള്ള ഒരു സന്തോഷവാർത്ത. കാബൂളിൽ നിന്ന് പലായനം ചെയ്ത ഒരു അഫ്ഗാൻ യുവതിക്ക് ആദ്യ കുഞ്ഞ് ജനിച്ചു’ എന്നായിരുന്നു സിങ്കരെത്തി ട്വിറ്ററിൽ കുറച്ചത്. ‘ഗസൽ നിനക്ക് സ്വാഗതം! നിന്റെ പേര് ഇമ്പമാർന്ന കവിതയെയാണ് അർഥമാക്കുന്നത്. ആ കവിതയുടെ ഈണം ഞങ്ങൾക്ക് ആവശ്യമാണ്!’ എന്നും അദ്ദേഹം എഴുതി.

‘ആശുപത്രിയിൽ ഞങ്ങൾ ബുദ്ധിമുട്ടുള്ള നിരവധി സാഹചര്യങ്ങൾ കാണുന്നുണ്ടെങ്കിലും ഇത് ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു അനുഭവമാണ്’ എന്ന് സാൻ ഫിലിപ്പോ നേരിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ലോറ അനെല്ലി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് അയ്യായിരത്തിലധികം അഭയാർഥികളെയാണ് ഇതിനകം ഇറ്റലി സൈനിക വിമാനങ്ങളിൽ റോമിൽ എത്തിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com