ADVERTISEMENT

ബ്രിസ്റ്റോൾ ∙ യുകെയിലേക്ക് പഠനാവശ്യത്തിനും ജോലിയ്ക്കുമായി കേരളത്തിൽ നിന്നും എത്തുന്നവർ നിരവധിയാണ്. യൂണിവേഴ്‌സിറ്റിയിലേക്ക് പഠനാവശ്യത്തിന് എത്തുന്നവരും നഴ്‌സിങ്ങ് ഉള്‍പ്പെടെ ജോലിയ്ക്കായി എത്തുന്നവരും കുടുംബമായി ബ്രിസ്‌റ്റോളിലേക്ക് എത്തുന്നവര്‍ക്കും ഇനി ആശങ്ക വേണ്ട. എല്ലാവിധ സഹായത്തിനും മലയാളി സമൂഹം നിങ്ങള്‍ക്കൊപ്പമുണ്ട്. യുകെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സഹായ ഹസ്തമെന്ന് എടുത്തുപറയേണ്ടതാണ്.

യുകെയിലെ ഏറ്റവും പഴക്കമുള്ള സിറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ എസ്ടിഎസ്എംസിസിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ദൗത്യം ഒരുങ്ങുന്നത്. 20 വര്‍ഷമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ എസ്ടിഎസ്എംസിസി കുടിയേറുന്ന മലയാളി സമൂഹത്തിന്റെ ആവശ്യകത അറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്.

ബ്രിസ്റ്റോളിലെത്തിയാല്‍ താമസിക്കാന്‍ വീട്, യൂണിവേഴ്‌സിറ്റി വിദ്യാർഥികള്‍ക്ക് ആവശ്യമായ ഗൈഡന്‍സ്, നിയമപരമായ സഹായം എന്നിങ്ങനെ എല്ലാ പിന്തുണയുമായി ഒരു വലിയ സമൂഹം തയാറാണെന്ന് സംഘാടകർ അറിയിച്ചു. നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് ഈ പ്രവര്‍ത്തി. യുകെ മലയാളി സമൂഹത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു സേവനമാണ് എസ്ടിഎസ്എംസിസിയുടേത്. 

ഇതിനായി വിശ്വാസ സമൂഹത്തിലെ ഒരു വിഭാഗം തന്നെ തയാറായി കഴിഞ്ഞു. കൂടുതല്‍ പേര്‍ ഈ കമ്യൂണിറ്റിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിവരങ്ങൾക്ക്: Deacon Joseph Philip  07912 413445, Teresa Mathew  07701 015385, Chritsy James  07492 852642, Siji Vadhyanath  07734303945. Email : helpinghands@Syromalabarchurchbristol.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com