ADVERTISEMENT

സൂറിക്ക് ∙ യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ബസുകൾ മൊബൈൽ കോവിഡ് വാക്‌സിനേഷൻ സെന്ററുകളായി ചുറ്റിയടിക്കുമ്പോൾ, സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ റോളിങ് വാക്‌സിനേഷൻ സെന്ററായി ട്രാം തന്നെ നിരത്തിൽ ഇറങ്ങിയിരിക്കുന്നു. സൂറിക്ക് സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന ട്രാമിൽ കയറി കോവിഡ് വാക്സീൻ എടുക്കാം. മുൻകൂട്ടിയുള്ള റജിസ്‌ട്രേഷന്റെ ആവശ്യമില്ല, ഒന്ന് വന്നിരുന്ന് വാക്‌സിനേഷൻ സൗജന്യമായി സ്വീകരിച്ചാൽ മാത്രം മതി. 

swiss-tram-3

വാക്‌സിനേഷൻ എടുക്കാൻ വിമുഖത കാട്ടുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും വാക്‌സിനേഷൻ ട്രാമിന്റെ പ്രയാണം. കോവിഡ് വാക്‌സിനേഷൻ സെന്ററുകളിലെ തിരക്കുകൾ കുറഞ്ഞപ്പോൾ പല സെന്ററും പൂട്ടി. വാക്‌സിനേഷൻ ഇനിയും എടുത്തിട്ടില്ലാത്തവർക്ക് പരമാവധി സൗകര്യം ഏർപ്പെടുത്താൻ ഉദ്ദേശിച്ചാണ് സൂറിക്ക് പ്രവിശ്യയുടെ വാക്‌സിൻ ട്രാം ഓപ്പറേഷൻ. 

swiss-tram-2

ചെറുപ്പക്കാരും, യൂറോപ്പിലെ ബാൾകാൻ മേഖലയിൽ നിന്നുള്ള കുടിയേറ്റക്കാരുമാണ് വാക്‌സീനെതിരെ മുഖം തിരിച്ചു നിൽക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിലും, ഐസിയുവിലേക്കു മാറ്റപ്പെടുന്നവരിലും ഭൂരിഭാഗവും വാക്‌സീൻ സ്വീകരിക്കാത്തവർ ആണെന്നു വ്യക്തമായതോടെ, വാക്‌സീൻ എടുക്കാത്തവർക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കയാണു സ്വിറ്റസർലൻഡ്.

English Summary: Trams will act as rolling vaccination centres in Switzetland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com