ADVERTISEMENT

ലണ്ടൻ∙ യുകെ പ്രവാസി മലയാളി സംഘടനയായ യുക്മ, മലയാള മനോരമയുടെ  സഹകരണത്തോടെ  സംഘടിപ്പിക്കുന്ന  "ഓണവസന്തം-2021" സെപ്റ്റംബര്‍ അവസാനവാരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു.  ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍  ഒപ്പം മലയാളിയുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടി എന്നിവർ യുകെയിലെ പ്രശസ്തരായ കലാകാരന്‍മാരോടൊപ്പം അണിചേരുന്നു. 

പ്രവര്‍ത്തന മികവിന്റെ ഒരു പതിറ്റാണ്ടു പിന്നിട്ട യുക്മയുടെ  ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി മലയാള മനോരമയുമായി ഒരുമിച്ചു സംഘടിപ്പിക്കാന്‍ കഴിയുന്നത് നിലവിലുള്ള ദേശീയ സമിതിയുടെ നിറവാര്‍ന്ന പ്രകടനത്തിലെ മറ്റൊരു പൊന്‍ തൂവലാവുകയാണ്. മനോജ് കുമാര്‍ പിള്ള നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതി കോവിഡ് ലോക്ഡൗണ്‍ കാലത്തു പോലും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. 

യുക്മ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ആയി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി യുകെയിലെ പ്രമുഖ സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍ & കമ്പനി, പ്രമുഖ ഇന്‍ഷുറന്‍സ് മോര്‍ട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ എന്‍വെര്‍ടിസ് കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ് കോൺഫിഡന്റ് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രധാന സ്പോണ്‍സര്‍മാര്‍. 

അംഗ അസോസിയേഷനുകള്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് സെപ്റ്റംബര്‍ മാസം മധ്യത്തിലെ വീക്കെന്റ് വരെ നടത്തുന്നുണ്ട്. എല്ലാ അംഗ അസോസിയേഷനുകളുടെയും ആഘോഷപരിപാടികള്‍ സമാപിച്ചതിനു ശേഷം നടത്തുന്നതിന് വേണ്ടിയാണ് ഈ പരിപാടി സെപ്റ്റംബര്‍ അവസാനവാരത്തിലേയ്ക്ക് നീക്കിയതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.

യുക്മ-മലയാള മനോരമ "ഓണവസന്തം:2021" പരിപാടിയില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-

കുര്യന്‍ ജോര്‍ജ്

മനോജ് കുമാര്‍ പിള്ള

അലക്സ് വര്‍ഗ്ഗീസ്. 

മനോരമയുടെ ജംഗ്ഷൻ കെ ഡിവിഷൻ ആണ് ഇവന്റ്  manager.. email- junctionk@mm.co.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com