ADVERTISEMENT

ലണ്ടന്‍ ∙ ആഗോള പൗരത്വവും താമസ ഉപദേശക സ്ഥാപനവുമായ ഹെന്‍ലി & പാര്‍ട്ണേഴ്സ് ലോകത്തിലെ ഏറ്റവും അഭിലഷണീയമായ പാസ്പോര്‍ട്ടുകളെക്കുറിച്ചുള്ള ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യൂറോപ്പ് ആധിപത്യം പുലര്‍ത്തുന്നു. റാങ്കിംഗിന്റെ മുകളിലുള്ള ജപ്പാന്‍, സിംഗപ്പൂര്‍ പാസ്പോര്‍ട്ടുപയോഗിച്ച് 192 സ്ഥലങ്ങളിലേക്ക് വീസ രഹിതമായി യാത്ര ചെയ്യാന്‍ കഴിയും.

2021ലെ അവസാന പാദത്തില്‍ പ്രവേശിക്കുമ്പോള്‍ റാങ്കിംഗില്‍ ഫലത്തില്‍ മാറ്റമില്ലാതെ 189 എന്ന സ്കോറുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പതിവുപോലെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആഗോളതലത്തില്‍ ജര്‍മനി രണ്ടാം സ്ഥാനത്തും ഫിന്‍ലന്‍ഡ്, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്തും ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് നാലാം സ്ഥാനത്തും ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലാന്റ്സ്, പോര്‍ച്ചുഗല്‍, സ്വീഡന്‍ അഞ്ചാം സ്ഥാനത്തുമാണ്.

ന്യൂസിലന്‍ഡ് ബെല്‍ജിയത്തിനും സ്വിറ്റ്സര്‍ലന്‍ഡിനും ഒപ്പം ആറാം സ്ഥാനത്താണ്. 185 രാജ്യങ്ങളില്‍ വീസാ കൂടാതെ പ്രവേശിക്കാന്‍ ചെക്ക് റിപ്പബ്ളിക്ക്, ഗ്രീസ്, മാള്‍ട്ട, നോര്‍വേ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റേററ്റ്സ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കഴിയും. ഇവരുടെ നില 7–ാം സ്ഥാനത്തുമാണ്. 185 സ്ഥലങ്ങളിലേക്ക് വിസ–ഫ്രീ അല്ലെങ്കില്‍ വിസ ഓണ്‍ ഡിമാന്‍ഡ് ആക്സസ് ലഭിക്കും. ഓസ്ട്രേലിയയും കാനഡയും എട്ടാം സ്ഥാനത്തും, ഹംഗറി ഒന്‍പതാം സ്ഥാനത്തും, ലിത്വാനിയ, പോളണ്ട്, സ്ളൊവാക്യ എന്നീ രാജ്യങ്ങള്‍ 182 സ്കോറുമായി 10–ാം സ്ഥാനത്തെത്തി.

ഇന്ത്യയുടെ സ്ഥാനം 90ാ മതാണ്. 58 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യൻ പാസ്പോര്‍ട്ടു ഉപയോഗിച്ച് വിസാരഹിതമായി യാത്ര ചെയ്യാവുന്നത്.

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ക്ക് 40 ല്‍ താഴെ രാജ്യങ്ങളിലേക്ക് വീസ രഹിത അല്ലെങ്കില്‍ വീസ ഓണ്‍ അറൈവല്‍ ആക്സസ് ഉണ്ട്. ഇതില്‍ ഉള്‍പ്പെടുന്നവ ഇവയാണ്.

109. ഉത്തര കൊറിയ (39 ലക്ഷ്യസ്ഥാനങ്ങള്‍)

110. നേപ്പാള്‍, പലസ്തീന്‍ പ്രദേശങ്ങള്‍ (37)

111. സൊമാലിയ (34)

112. യെമന്‍ (33)

113. പാകിസ്ഥാന്‍ (31)

114. സിറിയ (29)

115. ഇറാഖ് (28)

116. അഫ്ഗാനിസ്ഥാന്‍ (26). 199 പാസ്പോര്‍ട്ടുകളുടെ സൂചികയില്‍ ഏറ്റവും താഴെയായി ഇരിക്കുന്ന അഫ്ഗാന്‍ പൗരന്മാരേക്കാള്‍ 166 കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളാണ്, മുന്‍കൂട്ടി വീസ ആവശ്യമില്ലാതെ വെറും 26 രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയും.

യാത്രാ സ്വാതന്ത്ര്യത്തിലെ ആഗോള വിടവ് ഒരിക്കലും വിശാലമായിട്ടില്ലെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ആഗോള പൗരത്വവും താമസ ഉപദേശക സ്ഥാപനവുമായ ഹെന്‍ലി & പാര്‍ട്ണേഴ്സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ എക്സ്ക്ളൂസീവ് ഡാറ്റയെ അടിസ്ഥാനമാക്കി സ്ഥാപനത്തിന്റെ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് 2006 മുതല്‍ ലോകത്തിലെ ഏറ്റവും യാത്രാ സൗഹൃദ പാസ്പോര്‍ട്ടുകള്‍ പതിവായി നിരീക്ഷിക്കുന്ന കമ്പനിയാണ്. കോവിഡ് മഹാമാരിയുടെ കഴിഞ്ഞ 18 മാസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാ തടസ്സങ്ങള്‍ വർധിക്കുന്നത് സൂചികയുടെ 16 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള മൊബിലിറ്റി വിടവിന് കാരണമായെന്ന് അത് പറയുന്നു.

English Summary: German passport is Europe’s most powerful and world’s third

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com