ADVERTISEMENT

ഗോൾവേ∙ വിരസമായ കോവിഡ് കാലങ്ങൾക്കു ഇനി വിട. കാൽപ്പന്തു കളിയുടെ ആരവങ്ങൾ ഗോൾവേയിൽ ഉയരുകയായി. ജിഐസിസിയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് ജിഐസിസി കപ്പ് ഇൻഡോർ ഫുട്ബോൾ മത്സരങ്ങൾ ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 9.30 മുതൽ ഗോൾവേ Castlegar GAA Club Indoor Football പിച്ചിൽ വച്ചു നടത്തുന്നു.

 

ഗോൾവേ, ഡബ്ലിൻ, ലിംറിക്, കോർക് എന്നിവിടങ്ങളിൽ നിന്നുമായി 12 ടീമുകൾ 15  മത്സരങ്ങളിൽ ഏറ്റുമുട്ടുന്നു. (1. Dublin United. 2, Lucan  Athletic 3, Dublin Ballers 4, Galway Galaxy 5. Galway Gators 6  Limerick 7  Dublin All Stars  8, Strikers FC 9.  Irish Blasters  10. Tuam FC 11. United Spartans FC 12. Republic of Cork Fc)

 

വിജയികൾക്ക് ജിഐസിസി നൽകുന്ന റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും മെഡലുകളും ഉണ്ടായിരിക്കും. ഇന്ത്യൻ  ഭക്ഷണവും ഇന്ത്യൻ  വിഭവങ്ങളും ചായ, കോഫി എന്നിവയും അന്നേ ദിവസം  ലഭ്യമാണ്. ലക്കി ഡിപ് ഡ്രോയിലൂടെ  കാണികൾക്കായി മറ്റു സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. 

 

7- A സൈഡ് ഫുട്ബോളിന്റെ  വീറും വാശിയും സൗഹൃദവും ആഹ്ലാദവും നിരാശയും സമന്വയിക്കുന്ന ഈ  അസുലഭദിനത്തിലേക്ക് എല്ലാ മലയാളികളെയും കായിക പ്രേമികളെയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി സംഘടകരായ ഗോൾവേ  ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC) യുടെ ഭാരവാഹികൾ  അറിയിക്കുന്നു. 

 

കൂടുതൽ വിവരങ്ങൾക്ക്: 

https://www.facebook.com/indiansingalway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com