ADVERTISEMENT

വിയന്ന∙ ഓസ്ട്രിയയിലെ മലയാളി വിശ്വാസികള്‍ കൊരട്ടി മുത്തിയുടെ തിരുനാള്‍ ഒക്ടോബര്‍ 16ന് (ശനി) വിയന്നയിലെ മൈഡിലിംഗിലുള്ള മരിയ ലൂര്‍ദ്സ് പള്ളിയില്‍ ആഘോഷിക്കും. ഇതു പത്താം തവണയാണ് വിയന്നയില്‍ കൊരട്ടി മുത്തിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. കേരളത്തിലെ ലൂര്‍ദ് എന്നറിയപ്പെടുന്ന കൊരട്ടി പള്ളിയിലെ തിരുനാള്‍ വിയന്നയില്‍ ആദ്യമായി ആരംഭിക്കുന്നത് 2012ല്‍ ആയിരുന്നു. 

 

തിരുനാള്‍ ദിനത്തിലെ തിരുകര്‍മ്മങ്ങള്‍ ഫാ. തോമസ് താണ്ടപ്പിള്ളിയുടെ ആശീര്‍വാദത്തോടെ ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് മൈഡിലിംഗില്‍ ആരംഭിക്കും. തിരുനാളിനെ ഭക്തിസാന്ദ്രമാക്കാന്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, ലദിഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ചവിരുന്ന് എന്നിവയുണ്ടായിരിക്കും. 

 

കൊരട്ടി എന്ന സ്ഥലത്തെ പരിശുദ്ധ ദൈവമാതാവിന്റെ പേരിലുള്ള പ്രശസ്തിയാര്‍ജിച്ച തീര്‍ത്ഥാടന കേന്ദ്രത്തിന്റെ അലകള്‍ ഇപ്പോള്‍ യുറോപ്പിലും വ്യാപിക്കുകയാണ്. കൊരട്ടി മുത്തി എന്ന പേരിലുള്ള  മാതാവിന്റെ പ്രതിഷ്ഠ വിയന്നയിലും ഏറെ ഒരുക്കങ്ങളോട് കൂടിയാണ് നടത്തുന്നത്. 

 

തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ യുറോപ്പിലെ എല്ലാ ഭക്തരെയും ക്ഷണിക്കുന്നതായി ഓസ്ട്രിയയിലെ കൊരട്ടി മുത്തിയുടെ കൂട്ടായ്മ അറിയിച്ചു. നേര്‍ച്ചയിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com