ADVERTISEMENT

സണ്ടർലൻഡ് ∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവർത്തനത്തിൽ നിന്നും മാറി നിന്ന സണ്ടർലൻഡ് മലയാളി കാത്തലിക് കമ്മ്യുണിറ്റി വീണ്ടും  പ്രവർത്തന മണ്ഡലത്തിലേക്ക് വരുന്നു. ഞായറാഴ്ച കൂടിയ ആലോചന യോഗത്തിൽ വരും നാളുകളിൽ ചെയ്യേണ്ട കർമ്മ പദ്ധതികളെ കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.

ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളും ജപമാലമാസാചരണവും ഫാമിലി കൂട്ടായ്മകളും വരുംദിവസങ്ങളിൽ സംഘടിപ്പിക്കും. പ്രാർഥനയോടെ തുടങ്ങിയ യോഗം കുറെ കാലങ്ങൾക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുടെ സ്നേഹകൂട്ടായ്മായി മാറി. കമ്മ്യുണിറ്റിയുടെ ക്രിസ്മസ് ന്യൂഇയർ സംഗമം ജനുവരി 2 , ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെ നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com