ADVERTISEMENT

ലണ്ടൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ സെന്റ്.മേരീസ് മിഷൻ ചെൽറ്റൻഹാം കുടുംബ സംഗമം ഒക്ടോബർ 24 ന് സെന്റ തോമസ് മൂർ കാത്തലിക് ചർച്ചിൽ നടത്തും. ഇടവകയിലെ കുടുംബിനിമാർ തിരി തെളിച്ചു കുടുംബ പ്രതിഷ്ഠ പ്രാർഥനയോടു കൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. യൂറോപ്പ് മലയാളികൾക്കിടയിൽ സുപരിചിതനായ ധ്യാനഗുരു ഫാ.ടോമി പഴയകാലം , ഫാ.ജിബിൻ വാമറ്റം  എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട് നാലുമണിക്ക് ആഘോഷമായ  ദിവ്യബലി അർപ്പിക്കും. അതിനു ശേഷം കേക്ക് മുറിക്കലും വിഭവസമൃദ്ധമായ സ്നേഹവിരുന്ന് സൽക്കാരവും മറ്റു കലാപരിപാടികളും നടത്തപ്പെടും. 

 

ഫാ.ജിബിൻ വാമറ്റത്തിന്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ട്രസ്റ്റി ബെൻസൻ തോമസ് ആമുഖപ്രസംഗം നടത്തും. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു ഫാ.ടോമി പഴയകാലം  മുഖ്യ പ്രഭാഷണം നടത്തും. ചെൽറ്റൻഹാം കാത്തലിക് കമ്മ്യൂണിറ്റി  ചാരിറ്റി കോ-ഓർഡിനേറ്റർ മിസിസ്.മോളി ജോസഫ് ഇടവകയുടെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കും. ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന ഗായകനും ഇടവക അംഗവുമായ സിബി ജോസഫിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഗായകർ അണി നിരക്കുന്ന ഗാനമേള കുടുംബ സംഗമത്തിന് മാറ്റ് കൂട്ടും. തുടർന്ന് ഇടവകയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ സംഗമത്തിന് കൊഴുപ്പേകും. 

 

ട്രസ്റ്റി റോയി ചാക്കോ, ട്രഷറർ ജോൺസൺ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 25 അംഗ കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.  അധ്യാപികയായ നീന ജൂഡിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾക്ക് സമാപനമാകും. കുടുംബകൂട്ടായ്‍മയുടെ ഭാഗമായി ഇടവകയിലെ വിവിധകുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 മുതൽ കുടുംബങ്ങളിൽ ജപമാല പ്രാർത്ഥന നടത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com