ADVERTISEMENT

സൂറിക്∙ റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ ഇന്ന് രാത്രി 23:10 ന് കാഗ്ലിയാരിയിൽ നിന്നുള്ള AZ 1586 ലാൻഡ് ചെയ്യുന്നതോടെ അൽ ഇറ്റാലിയ ചരിത്രമാകും. ഇറ്റാലിയൻ ദ്വീപായ സാർഡീനിയനിൽ നിന്നു വരുന്ന  വിമാനത്തിനാണ് അൽ ഇറ്റാലിയയുടെ ലാസ്റ്റ് ഫ്‌ളൈറ്റാവാനുള്ള നിയോഗം.

 

വ്യോമഗതാഗതത്തിൽ 74 വർഷങ്ങൾ പൂർത്തിയാക്കിയ അൽ ഇറ്റാലിയ കടക്കെണിയിൽ നിൽക്കള്ളിയില്ലാതെയാണ് അരങ്ങൊഴിയുന്നത്. ഇറ്റാലിയൻ സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുണ്ടായിരുന്ന അൽ ഇറ്റാലിയ ഇറ്റലിക്കാർക്ക് അഭിമാനവും, അഹങ്കാരവുമായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി മാരിയോ ഡ്രാഗി പറഞ്ഞത് ഇങ്ങനെയാണ് " അൽ ഇറ്റാലിയ ഞങ്ങളുടെ ഫാമിലിയാണ്, എന്തുചെയ്യാം ചിലവേറിയ ഫാമിലിയായിപ്പോയി".      

 

അൽ ഇറ്റാലിയക്ക് പുറകെ വെള്ളിയാഴ്ച മുതൽ ചിറക് വിരിക്കുന്ന "ഇറ്റ" (ഇറ്റാലിയ ട്രാൻസ്പോർട്ടോ എയ്‌റോ)യിലായിരിക്കും മാർപാപ്പയുടെയും ഇനിയുള്ള സഞ്ചാരം. പതിനായിരത്തിൽ അധികം ജീവനക്കാരുള്ള അൽ ഇറ്റാലിയയിൽ നിന്നും 2800 പേരിലേക്ക് "ഇറ്റ" ചുരുങ്ങും. 52 ഡെസ്റ്റിനേഷനുകളിലേക്കാണു സർവീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com