sections
MORE

രോഗികളെ നേരിൽ കാണാൻ ജിപികൾക്ക് നിർദേശം, അനാവശ്യ നിയന്ത്രണങ്ങൾ കീറിയെറിഞ്ഞ് ജാവേദ്

SHARE

ലണ്ടൻ∙കോവിഡിന്റെ പേരിൽ ബ്രിട്ടനിലെ ജിപി സർജറികൾ ജനത്തെ വലച്ചത് ചെറുതായല്ല. കൺസൾട്ടേഷനും പ്രിസ്ക്രിപ്ഷനും ഫിസിയോതെറാപ്പിയും എല്ലാം ഓൺലൈനാക്കിയ ജിപികൾ വാതിൽ കൊട്ടിയടച്ചതു ലക്ഷക്കണക്കിനു രോഗികൾക്കാണ്. ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും കോവിഡിൽ നട്ടം തിരിഞ്ഞപ്പോൾ ജിപിയിലെ ഡോക്ടർമാരും നഴ്സുമാരും സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ മറവിൽ അനുഭവിച്ച സ്വാതന്ത്ര്യവും സുഖവും ചില്ലറയല്ല. എല്ലാ സ്ഥലങ്ങളിലും സോഷ്യൽ ഡിസ്റ്റൻസിംങ് നിയന്ത്രണങ്ങൾ നീക്കിയിട്ടും ജിപികൾ ഇത് ഇപ്പോഴും തുടരുന്നതിനിടെയാണ് ഡിപികൾക്കായുള്ള പ്രത്യേക വിന്റർ പ്ലാനുമായി ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് രംഗത്ത് എത്തിയിരിക്കുന്നത്. 

ഇതനുസരിച്ചു രോഗികളുമായി നേരിട്ടുള്ള അപ്പോയിന്റ്മെന്റുകൾ പരമാവധി വർധിപ്പിക്കണം. സോഷ്യൽ ഡിസ്റ്റൻസിങ് നിബന്ധനകൾ ലഘൂകരിച്ച് കുടുതൽ ആളുകൾക്ക് ജിപികളിൽ എത്താൻ സൗകര്യം ഒരുക്കണം. ഫോണിലൂടെ ഉൾപ്പെടെയുള്ള അപ്പോയിന്റ്മെന്റ് സംവിധാനങ്ങൾ പരിഷ്കരിച്ച്  രോഗികൾക്ക് എളുപ്പത്തിൽ ജിപിയുമായി ബന്ധപ്പെടാൻ സാഹചര്യം ഒരുക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും ഫിറ്റ് ടു ഡ്രൈവ് ചെക്കുകളും മറ്റും നൽകുന്നതിന്റെ നടപടിക്രമങ്ങളും പേപ്പർ വർക്കുകളും മറ്റു സ്റ്റാഫിന്റെ സഹകരണത്തോടെ ലഘൂകരിക്കണം. ഇവയ്ക്കും ആവശ്യമെങ്കിൽ പുതിയ റിക്രൂട്ട്മെന്റിനുമായി 250 മില്യൺ പൌണ്ടിന്റെ വിന്റർ പാക്കേജാണ് ആരോഗ്യ സെക്രട്ടറി മുന്നോട്ടു വയ്ക്കുന്നത്.  

ജിപികൾ രോഗികളെ നേരിൽ കാണാതായതോടെ ചെറിയ പ്രശ്നങ്ങൾക്കു പോലും ആളുകൾ ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ടുമെന്റലേക്ക് എത്തുന്ന സ്ഥിയുണ്ടായി. ഇത് എ&ഇയുടെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കി. അഞ്ചുലക്ഷത്തോളം രോഗികളാണ് സെപ്റ്റംബർ മാസത്തിൽ നാലുമണിക്കൂറിലേറെ സമയം ഡോക്ടറെ കാണാനായി എ.ആൻഡ് ഇയിൽ കാത്തിരിക്കേണ്ടി വന്നത്.  വിന്റർ കനക്കുന്നതോടെ ഈ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന് മനസിലാക്കിയാണ് കോവിഡിന്റെ മറവിൽ ജിപികൾ അനുഭവിച്ചു വന്ന സുഖസൌകര്യങ്ങൾക്കു വഴിവച്ച ഉത്തരവുകൾ ഹെൽത്ത് സെക്രട്ടറി മാറ്റിയെഴുതിയത്. 

ഇതോടൊപ്പം ജിപികൾക്കെതിരായ അക്രമങ്ങളും സർജറികളുടെ ദുരുപയോഗവും അംഗീകരിക്കില്ലെന്നും സാജിദ് വ്യക്തമാക്കി. അധികമായി അനുവദിക്കുന്ന ഫണ്ടുപയോഗിച്ച് സിസിടിവിയും പാനിക് ബട്ടണും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ജിപിയിൽ ഒരുക്കും. 

എന്നാൽ തുച്ഛമായ വിന്റർ പാക്കേജ് അപര്യാപ്തമാണെന്നും ജിപികൾക്കായുള്ള പുതിയ സർക്കാർ പദ്ധതി അംഗീകരിക്കാനാവില്ലെന്നുമാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ നിലപാട്. ജിപികൾ അതൃപ്തിയിലാണെങ്കിലും ഫെയ്സ് ടു ഫെയ്സ് അപ്പോയിന്റ്മെന്റുകൾ അനുവദിക്കണമെന്ന ഹെൽത്ത് സെക്രട്ടറിയുടെ നിർദേശത്തിൽ ഏറെ സന്തുഷ്ടിയിലാണ് ജനം.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA