ADVERTISEMENT

ലണ്ടൻ ∙ സൂപ്പർ മാർക്കറ്റുകൾ തമ്മിലുള്ള കിടമൽസരം ബ്രിട്ടനിൽ കാലങ്ങളായി നിലനിൽക്കുന്നതാണ്. വിലക്കുറവും പ്രൈസ് മാച്ച് മൽസരവുമെല്ലാം പൊടിപൊടിക്കുമ്പോൾ ജീവനക്കാരുടെ ശമ്പളകാര്യത്തിൽ പിറകോട്ടായിരുന്നു പലരും.  ഇക്കാര്യത്തിലും മുന്നിലെത്താനൊരുങ്ങുകയാണ് ജർമൻ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ലിഡിൽ. 

അടുത്ത മാർച്ചു മുതൽ ജീവനക്കാരുടെ മിനിമം ശമ്പളം മണിക്കൂറിന്  10.10 പൗണ്ട് ആയി ഉയർത്തുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ദീർഘകാലമായി ജോലി ചെയ്യുന്നവർക്ക് ഇത് മണിക്കൂറിന് 11.40 പൗണ്ട് ആയും ഉയർത്തും. ലണ്ടൻ നഗരത്തിൽ പ്രത്യേക അലവൻസ് ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കും. 

തീരുമാനം നടപ്പാക്കുന്നതോടെ ബ്രിട്ടനിലെ സൂപ്പർ മാർക്കറ്റുകളിൽ ഏറ്റവും ഉയർന്ന ശമ്പളം ജീവനക്കാർക്ക് നൽകുന്ന സ്ഥാപനമായി ലിഡിൽ മാറുമെന്നാണ് മാനേജ്മെന്റ് അവകാശപ്പെടുന്നത്. 

നേരത്തെ അടുത്ത മാർച്ചു മുതൽ ജീവനക്കാർക്ക് മണിക്കൂറിന് പത്തു പൗണ്ട് ശമ്പളം നൽകുമെന്ന് മോറിസൺസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ കടത്തിവെട്ടാനാണ് 10 പെൻസ് കൂട്ടി ലിഡിൽ 10.10 പൗണ്ട് ആക്കി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

രാജ്യത്തെ മിനിമം വേതനം നിലവിലെ 8.91 പൗണ്ടിൽനിന്നും മണിക്കൂറിന് 9.50 പൗണ്ട് ആയി മാർച്ചു മുതൽ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് കേവലം അമ്പതും അറുപതും പെൻസ് ഇതിൽനിന്നും ഉയർത്തി സൂപ്പർ മാർക്കറ്റുകൾ ശമ്പളകാര്യത്തിൽ വീമ്പടിക്കുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com