ADVERTISEMENT

ലണ്ടൻ ∙ ഓൺലൈൻ ബിസിനസ് മേഖലയിലെ രാജാക്കന്മാരായ ആമസോൺ 2022 ജനുവരി 19നുശേഷം ബ്രിട്ടനിൽ വിസ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. ഓരോ ക്രയവിക്രയത്തിനുമായി വിസ ഈടാക്കുന്ന അമിതമായ സർവീസ് ചാർജ് മൂലമാണ് ആമസോൺ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്. വിസ ക്രെഡിറ്റ് കാർഡിനു മാത്രമാകും വിലക്ക്. വിസ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പതിവുപോലെ സാധനങ്ങൾ വാങ്ങാം.

മാസ്റ്റ്ർകാർഡ്, മെയസ്ട്രോ, അമെക്സ്, യൂറോ കാർഡ് തുടങ്ങിയ മറ്റു ക്രെഡിറ്റ് കാർഡുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ആമസോണിന്റെ വെബ്സൈറ്റിൽ ഡിഫോൾട്ട് പേമെന്റ് മെതേഡായി വിസ ക്രെഡിറ്റ് കാർഡാണ് റജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിൽ അത് ജനുവരി 19 വരെ മാത്രമേ പ്രവർത്തിക്കൂ. അതിനുള്ളിൽ കാർഡ് മാറ്റി രജിസ്റ്റർ ചെയ്യണം.

വിസ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റജിസ്റ്റർ ചെയ്തിട്ടുള്ള പ്രൈം മെംബർഷിപ്പ് ഉൾപ്പെടെയുള്ള സേവനങ്ങൾ മാനേജ് യുവർ സബ്സ്ക്രിപ്ഷൻ എന്ന ഓപ്ഷനിലൂടെ അപ്ഡേറ്റ് ചെയ്യാവുന്നതാണെന്നു കമ്പനി അറിയിച്ചു.

പേയ്മെന്റ് രീതി മാറുന്നതിനായി ആമസോൺ, പ്രൈം കസ്റ്റമർമാർക്ക് 20 പൗണ്ടിന്റെയും സാധാരണ കസ്റ്റമേഴ്സിന് 10 പൗണ്ടിന്റെയും പ്രത്യേക വൗച്ചർ ഓഫറുകളായി നൽകും. ആമസോണിന്റെ തീരുമാനം നിർഭാഗ്യകരമാണെന്നും ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നുമാണ് വിസയുടെ പ്രതികരണം.

English Summary : Amazon won't accept Visa's UK credit cards from January

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com