ADVERTISEMENT

ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ കുടുംബകൂട്ടായ്മ വര്‍ഷാചരണം 2020-21ന്റെ സമാപനം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി.കുർബാനയോടുകൂടി നവംബര്‍  27ന് നടക്കും. രാവിലെ 11 മണിക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ സമാപന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ ഹെല്‍പ് മിഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷന്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചു കിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബ കൂട്ടായ്മകളെ ഊര്‍ജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതല്‍ കരുത്തുറ്റതാക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി ആണ് കുടുംബകൂട്ടായ്മ വര്‍ഷാചരണം നടത്തപ്പെട്ടത്. 

 

രൂപതയുടെ കര്‍മ്മ പദ്ധതിയായ 'ലിവിങ് സ്റ്റോണ്‍' ലെ നാലാമത്തെ വര്‍ഷമായ കുടുംബ കൂട്ടായ്മ വര്‍ഷം മികവുറ്റതാക്കി മാറ്റുവാന്‍ കഴിഞ്ഞതിലുള്ള ചാരിഥാർഥ്യത്തിലാണ് കുടുംബകൂട്ടായ്മ കമ്മീഷന്‍.  കുടുംബ കൂട്ടായ്മ കമ്മീഷന്‍. രക്ഷാധികാരി : മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സിന്‍ചേലൂസ് -ഇന്‍-ചാര്‍ജ്ജ്: റെവ.ഫാ. ജോര്‍ജ്ജ് തോമസ് ചേലയ്ക്കല്‍, ചെയര്‍മാന്‍: റെവ. ഫാ. ഹാന്‍ഡ് പുതിയകുളങ്ങര, കോര്‍ഡിനേറ്റര്‍: ഷാജി തോമസ്(നോര്‍ച്ച്) സെക്രട്ടറി: റെനി സിജു തോമസ് (എയില്‍സ്‌ഫോഡ്), പി.ആര്‍.ഒ വിനോദ് തോമസ് (ലെസ്റ്റര്‍) ആഡ് ഹോക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി: ഡീക്കന്‍ അനില്‍ ലൂക്കോസ്. 

മറ്റ് അംഗങ്ങള്‍; 

1. ഫിലിപ്പ് കണ്ടൊത്ത്(ബ്രിസ്റ്റോള്‍- കാര്‍ഡിഫ്)

2ക്രിസ്റ്റി സെബാസ്റ്റ്യന്‍(കവന്‍ട്രി),

3. ജിനോ ജോസ് ജെയിംസ് (കേംബ്രിഡ്ജ്),                                                                                                    4.ജെയിംസ് മാത്യു (ഗ്ലാസ്‌ഗോ)

5. തോമസ് ആന്റണി(ലണ്ടന്‍)

6. കെ.എം ചെറിയാന്‍ (മാഞ്ചസ്റ്റര്‍)

7. ജിതിന്‍ ജോണ്‍(സൗത്താംപ്റ്റണ്‍)

8. ആന്റണി മടുക്കകുഴി (പ്രെസ്റ്റണ്‍)

ഇവരുടെ ശുശ്രൂഷാ മനോഭാവവും സേവന തത്പരതയുമാണ് കുടുംബകൂട്ടായ്മ വര്‍ഷാചരണം ഫലദായകമാകുവാന്‍ കാരണമായത്. 

 

ശനിയാഴ്ചയിലെ കാര്യപരിപാടി

 

11.00 വി.കുര്‍ബ്ബാന: അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കര്‍മികത്വത്തില്‍. 13.00 മുതല്‍ 14.00 വരെ: ഉച്ച ഭക്ഷണം.

തുടര്‍ന്ന് സമാപന സമ്മേളനം:

14.00 പ്രാര്‍ഥനാ ഗാനം/ വാദ്യോപകരണ സംഗീതം:സ്റ്റോക്ക് ഓണ്‍ ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ മിഷന്‍. 14.05 സ്വാഗതം: റെവ. ഫാ.ഹാന്‍സ് പുതിയകുളങ്ങര ചെയര്‍മാന്‍ കുടുംബ ക്കൂട്ടായ്മ കമ്മീഷന്‍.

14.15 റിപ്പോര്‍ട്ട് അവതരണം:

 റെനി സിജു തോമസ്, സെക്രട്ടറി, കുടുംബക്കൂട്ടായ്മ കമ്മീഷന്‍. 14.25 ഉദ്ഘാടനം: രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, രക്ഷാധികാരി, കുടുംബക്കൂട്ടായ്മകമ്മീഷന്‍.

 

14.40 പ്രഭാഷണം: റെവ.ഫാ.ടോമി എടാട്ട്, ചെയര്‍മാന്‍ മീഡിയ കമ്മീഷന്‍.

15.10 സംഘഗാനം: സെന്റ് അല്‍ഫോണ്‍സാ മിഷന്‍ ലെസ്റ്റര്‍. 15.15 പ്രഭാഷണം: റെവ.സി ആന്‍മരിയ (എസ്.എച്ച്), ചെയര്‍പേഴ്‌സണ്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍. 

 

15.45 ആശംസകള്‍: റെവ മോണ്‍. ജോര്‍ജ്ജ് തോമസ് ചെലേയ്ക്കല്‍, സിന്‍ചേലൂസ് ഇന്‍ ചാര്‍ജ്, കുടുംബക്കൂട്ടായ്മ കമ്മീഷന്‍. 

15.55 ആശംസകള്‍: റെവ .ഫാ ജോര്‍ജ്ജ് എട്ടുപറ, ഡയറക്ടര്‍, സ്റ്റോക്ക് ഓണ്‍ട്രെന്റ് ഔര്‍ ലേഡി ഓഫ് പെര്‍പെച്ചുല്‍ മിഷന്‍.

16.05 ഇടവകാ വര്‍ഷം 2021-22 ഉദ്ഘാടനം: രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

16.10 കൃതഞത: ഷാജി തോമസ്, കോര്‍ഡിനേറ്റര്‍ കുടുംബക്കൂട്ടായ്മ കമ്മീഷന്‍. 

16.20 സമാപന അശ്ലീര്‍വാദം: രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

 

എല്ലാ മിഷന്‍/ പ്രൊപ്പോസ്ഡ് മിഷന്‍/ മാല്ല് ലെന്റര്‍ നിന്നുമുള്ള കുടുംബക്കൂട്ടായ്മ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഏകദേശം 500ഓളം പേരുടെ സാന്നിധ്യം സമാപന സമ്മേളനത്തില്‍ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com