ഡോ. മാത്യൂസ് മാർ തിമോത്തിയോസ് റവ. ജസ്റ്റിൻ വെൽബിയുമായി കൂടിക്കാഴ്ച നടത്തി

dr-mathews-rev-justin
SHARE

ലണ്ടൻ ∙ ഇന്ത്യൻ (മലങ്കര) ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമോന്നത തലവനും ക്ലാന്റർബറി ആർച്ച് ബിഷപ്പുമായ മോസ്റ്റ് റവ. ജസ്റ്റിൻ വെൽബിയുമായി നവംബർ 18ന് ലണ്ടനിലെ ആർച്ച് ബിഷപ്പിന്റെ ഔദ്യോഗിക വസതിയായ ലാംബെത്തിൽ കൂടിക്കാഴ്ച നടത്തി.

ഇന്ത്യൻ (മലങ്കര) ഓർത്തഡോക്സ് സഭയെ യോഗത്തിലേക്ക് ക്ഷണിക്കുന്നത് ഒരു ബഹുമതിയും പദവിയുമാണെന്ന് അഭി. മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രാർഥനാ ആശംസകൾ ബിഷപ്പ് അറിയിച്ചു. 

ആർച്ച് ബിഷപ്പ് വെൽബിക്കും ഓർത്തഡോക്സ് സഭയുടെ വേദശാസ്ത്ര പണ്ഡിതനായ ബേബി വർഗീസ് അച്ചൻ വിവർത്തനം ചെയ്ത് എഡിറ്റ് ചെയ്ത സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എംഒസി പബ്ലിക്കേഷൻ അടുത്തിടെ പ്രസിദ്ധീകരിച്ച ക്രിസ്ത്യൻ ആരാധനക്രമത്തിലെ 25 പുരാതന അനാഫോറകളുടെ സമാഹാരമായ അനാഫോറസിന്റെ ഓർഡർ പുസ്തകം അഭിവന്ദ്യ മാർ തിമോത്തിയോസ് ആർച്ച് ബിഷപ്പിന് സമ്മാനിച്ചു. 

ഇരുസഭകളും തമ്മിലുള്ള ഫലപ്രദവും സാഹോദര്യവുമായ ബന്ധം ക്രിസ്ത്യാനികൾക്ക് കരുത്ത് പകരുമെന്ന് ആർച്ച് ബിഷപ്പ് ഉറപ്പുനൽകി. കമ്മ്യൂണിറ്റികളുടെ ക്ഷേമത്തിനായുള്ള ദൗത്യം, എക്യുമെനിക്കൽ മണ്ഡലത്തിൽ പുതിയ ചക്രവാളങ്ങൾ കണ്ടെത്തുന്നതിനായി പ്രാർഥിക്കുകയും ചെയ്തു. ക്രിസ്ത്യൻ ശുശ്രൂഷയിലെ പരസ്പര സഹകരണത്തിനുള്ള ഇന്നത്തെ വെല്ലുവിളികളെകുറിച്ച് അഭിവന്ദ്യ പിതാക്കന്മാർ ചർച്ച ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA