ജര്‍മനിയിൽ കേരളപ്പിറവിയാഘോഷിച്ചു

germany-keralappiravi
SHARE

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ലോകകേരള സഭ അംഗങ്ങളുടെ നേതൃത്വത്തില്‍, കേരള സമാജം കൊളോണ്‍, കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട്, കേരള സമാജം മ്യൂണിക്, കേരള സമാജം ഹാംബുര്‍ഗ്, മലയാളി സമാജം ന്യൂറന്‍ബര്‍ഗ് എന്നീ സംഘടനകളുമായി ചേര്‍ന്ന് കേരളപ്പിറവിയാഘോഷിച്ചു.

നവംബര്‍ 7ന് വെര്‍ച്ച്വല്‍ ഫ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഒന്നര മണിക്കൂറോളം നീണ്ട പരിപാടിയുടെ ലൈവ് ട്രീമിങ് യൂട്യൂബിലൂടെയാണ് നടത്തിയത്.

മ്യൂണിക് സമാജം മുന്‍ പ്രസിഡന്റും ലോകകേരള സഭാംഗവുമായ ഗിരികൃഷണന്‍ സ്വാഗതം പറഞ്ഞു. കൊളോണ്‍ കേരള സമാജം പ്രസിഡന്റും ലോക കേരള സഭാംഗവുമായ ജോസ് പുതുശേരി, കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് പ്രസിഡന്റ് കോശി മാത്യു, മലയാളി സമാജം ന്യൂറന്‍ബര്‍ഗ് പ്രസിഡന്റ് സുനീഷ് ആലുങ്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാനും ലോക കേരള സഭാംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ നന്ദി പറഞ്ഞു.

germany-keralappiravi-2

മ്യൂണിക് സമാജത്തിലെ അപര്‍ണ്ണ ജസ്ററിന്‍, മീനാക്ഷി പ്രസാദ് എന്നിവര്‍ പരിപാടി മോഡറേറ്റ് ചെയ്തു.

അടുത്ത കാലത്തായി ജര്‍മനിയിലേക്കു നഴ്സിങ്, ഐടി മേഖലയില്‍ ജോലിയ്ക്കായും ഉന്നത പഠനത്തിനുമായി ഒട്ടനവധി മലയാളികള്‍ എത്തുന്നുണ്ടു. ഇവരെയൊക്കെ ഭാവിയില്‍ ഒരേ കുടക്കീഴില്‍ അണിനിരത്തുകയാണ് സംഘടനകളുടെ കേരളപ്പിറവി ആഘോഷം കൊണ്ട് ലക്ഷ്യമിടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA