ഇറ്റലിയിലെ 'നൈറ്റ്‌ഹുഡ് ഓഫ് പാർട്ടെ ഗ്വെൽഫ' ബഹുമതി നേടി ഡോ. സോഹൻ റോയ് 

sohan-roy-profile
SHARE

റോം ∙ ഡോ. സോഹൻ റോയ് സിനിമാലോകത്തിനും മാനവികതയ്ക്കും നൽകിയ സംഭാവനകൾക്ക് വീണ്ടും അംഗീകാരം. ഇറ്റലിയിലെ 'നൈറ്റ് ഓഫ് പാർട്ടെ ഗുൽഫ ' എന്ന ബഹുമതിപ്പട്ടത്തിന് അർഹനാകുന്ന ആദ്യ ഭാരതീയൻ എന്ന ബഹുമതിയാണ് അദ്ദേഹം കരസ്ഥമാക്കിയത്. പ്രശസ്തമായ സാന്താ ക്രോസിന്റെ ബസിലിക്കയിലും ഫ്ലോറൻസിലെ പാലാജിയോ ഡി പാർട്ടെ ഗ്വെൽഫയിലുമായി നടക്കുന്ന പരിപാടിയിലാണ് ഈ ബഹുമതി അദ്ദേഹത്തിന് സമർപ്പിച്ചത്. 

 തന്റെ സംരംഭങ്ങളും സിനിമകളുമൊക്കെ മാനുഷിക മൂല്യങ്ങളിലും പാരിസ്ഥിതിക സംരക്ഷണത്തിലും അധിഷ്ഠിതമായി കെട്ടിപ്പടുക്കാനുള്ള ഡോ. സോഹൻ റോയിയുടെ ശ്രമങ്ങളാണ് ആദരിക്കപ്പെടുന്നതിന് അദ്ദേഹത്തെ അർഹനാക്കിയത്. 

കേരളത്തിലെ ആലപ്പാട് എന്ന പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി അദ്ദേഹം സംവിധാനം ചെയ്ത 'ബ്ലാക്ക് സാൻഡ് ' എന്ന ഡോക്യുമെന്ററി, ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു.  അദ്ദേഹം നിർമ്മിച്ച 'മമ് - സൗണ്ട് ഓഫ് പെയിൻ ' എന്ന ചലച്ചിത്രത്തിന്റെ വിഷയവും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നാണ്. 

ഒരു പ്രഫഷണൽ നേവൽ ആർക്കിടെക്ട് എന്ന നിലയിൽ പരിസ്ഥിതി സൗഹാർദ്ദപരമായ സംരംഭങ്ങൾ ആരംഭിച്ച് വിജയിപ്പിച്ച് തന്റെ സംരംഭത്തെ ലോകത്തിലെ ഒന്നാം നിരയിലെത്തിച്ച വ്യവസായി കൂടിയാണ് ഡോ. സോഹൻ റോയ്. അദ്ദേഹം ചെയർമാനും സിഇഒയുമായ എരീസ് ഗ്രൂപ്പിന്റെ സംരംഭങ്ങളിൽ ഒന്നായ ഏരീസ് ഗ്രീൻ സൊല്യൂഷൻസ്, പാരിസ്ഥിതികരംഗത്ത്  കപ്പലുകളെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്ന  ആയിരത്തി അഞ്ഞൂറിലേറെ 'റിട്രോഫിറ്റ്  എഞ്ചിനീയറിങ് പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് ഈ രംഗത്തെ ഒന്നാം നമ്പർ സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.

 തന്റെ സ്ഥാപനത്തിലെ ജീവനക്കാർക്കായി നിരവധി ക്ഷേമ പദ്ധതികൾക്കും അദ്ദേഹം തുടക്കമിട്ടു. ജീവനക്കാരുടെ മാതാപിതാക്കൾക്ക് പ്രതിമാസ പെൻഷൻ, ജീവിത പങ്കാളിക്ക് ശമ്പളം, പെൻഷനോടുകൂടി നേരത്തെ തന്നെ വിരമിക്കാനുള്ള സൗകര്യം, കുട്ടികൾക്കുള്ള വിദ്യാഭ്യാസച്ചെലവുകൾ, അകാലത്തിൽ മരണപ്പെട്ടാൽ രക്ഷിതാക്കൾ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ സംരക്ഷണം, സ്കോളർഷിപ്പ്, സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രോത്സാഹനമേകുക, വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക, ജീവനക്കാർക്കായി അൻപത് ശതമാനം ഓഹരികൾ മാറ്റിവയ്ക്കുക തുടങ്ങിയവ അവയിൽ ചിലതാണ്.

ലോക പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള ഉത്തരവാദിത്ത ഖനനത്തിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിച്ചതിന്  ബെറ്റർ വേൾഡ് ഫണ്ടിന്റെ  അഞ്ചാമത്തെ യൂണിറ്റി പുരസ്കാരവും ഡോ. സോഹൻ റോയിയ്ക്ക് ലഭിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA