കൊറോണയില്‍ ബെല്‍ജിയം കത്തുന്നു ; യൂറോപ്പില്‍ പ്രതിഷേധം കനക്കുന്നു

A man walks in front of burning rubbish as clashes erupt during a demonstration against Covid-19 measures
A man walks in front of burning rubbish as clashes erupt during a demonstration against Covid-19 measures. Photo by Kenzo TRIBOUILLARD / AFP
SHARE

ബ്രസല്‍സ്∙ യൂറോപ്പില്‍ വീണ്ടും കൊറോണ പിടിമുറുക്കുന്നു. ജർമനിയുടെയും അയല്‍ രാജ്യങ്ങളുടെയും കാര്യവും ഇങ്ങനെ തന്നെയാണ്. ഓസ്ട്രിയയില്‍ ലോക്ക്ഡൗണ്‍ ഞായറാഴ്ച രാത്രി മുതല്‍ ബാധകമായി. 

തിങ്കളാഴ്ച മുതല്‍ ഓസ്ട്രിയയില്‍ കടുത്ത ലോക്ക്ഡൗണ്‍ നിലവിൽ വന്നു. ഡിസംബര്‍ 12 വരെ നീളുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപനം. എല്ലാ പൗരന്മാര്‍ക്കും സാധുവായ കാരണത്താല്‍ മാത്രമേ അവരുടെ സ്വകാര്യ താമസസ്ഥലം വിടാന്‍ അനുവാദമുള്ളൂ. ജോലിക്ക് പോകാനോ പലചരക്ക് സാധനങ്ങള്‍ വാങ്ങാനോ ഫാര്‍മസിയില്‍ മരുന്നു വാങ്ങാനോ പണം പിന്‍വലിക്കാനോ ഡോക്ടറെ കാണാനോ ആവശ്യമുള്ളപ്പോൾ മാത്രം. "വിശ്രമിക്കാന്‍" അല്ലെങ്കില്‍ സ്പോര്‍ട്സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പുറത്തു പോകാന്‍ അനുവാദമുണ്ട്. എന്നിരുന്നാലും ആളുകളുടെ തിരക്ക് ഒഴിവാക്കണമെന്നാണു സര്‍ക്കാര്‍ അഭ്യർഥന.

അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ സ്കീ അവധിക്കാലം ആസൂത്രണം ചെയ്ത ജർമന്‍ പൗരന്മാര്‍ക്ക് അവരുടെ യാത്ര മാറ്റിവയ്ക്കേണ്ടി വരും. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, മ്യൂസിയങ്ങള്‍, സ്കീ ലിഫ്റ്റുകള്‍, അതിനാല്‍ മുഴുവന്‍ സ്കീ ഏരിയകളും അടുത്ത മൂന്നാഴ്ചത്തേക്ക് അടച്ചിടും. എല്ലാ ഇന്‍ഡോര്‍ ഏരിയകളിലും FFP2 മാസ്ക് നിര്‍ബന്ധമാണ്.

നിയമങ്ങള്‍ പാലിക്കാത്ത ആര്‍ക്കും 500 യൂറോ വരെ പിഴ 

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ജനുവരി 3 മുതല്‍ mRNA വാക്സീന്‍ അതായത് (BioNTech / Pfizer, Spikevax vereity Comirnaty, Moderna) ഉപയോഗിച്ച് രണ്ടാമതും വാക്സിനേഷന്‍ ആവശ്യമാണ്. അല്ലാത്തപക്ഷം അവരുടെ വാക്സിനേഷന്‍  കാലഹരണപ്പെടുകയും ഓസ്ട്രിയയില്‍ വാക്സിനേഷന്‍ ഇല്ലാത്തവരായി കണക്കാക്കുകയും ചെയ്യും. ഓസ്ട്രിയയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നതിന്  ബൂസ്റ്റര്‍ വാക്സിനേഷന്‍ ആവശ്യമാണ്.

ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള കൊറോണ നിയന്ത്രണ നടപടികള്‍ക്കെതിരെ നെതര്‍ലാന്റ്സിന്റെയും ഓസ്ട്രിയയുടെയും പിന്നാലെ പ്രതിഷേധവുമായി ബെല്‍ജിയം ജനത തെരുവിലിറങ്ങിയത് അക്രമാസക്തമായി. തലസ്ഥാന നഗരമായ ബ്രസ്സല്‍സിലെ കൊറോണ പ്രതിഷേധ പ്രകടനത്തില്‍ ലഹളക്കാര്‍ക്കെതിരെ ജലപീരങ്കികളും കണ്ണീര്‍ വാതകവും  പൊലീസിനു പ്രയോഗിക്കേണ്ടി വന്നു. യൂറോപ്പിന്റെ ഹൃദയഭാഗത്തുള്ള രാജ്യത്ത് 40,000 ത്തോളം ആളുകളാണ് ഞായറാഴ്ച ബ്രസല്‍സ് നഗരം വഴി മാര്‍ച്ച് നടത്തിയത്. കടുത്ത കൊറോണ നടപടികള്‍ക്കെതിരെ പ്രകടനം നടത്തിയപ്പോള്‍ കുറഞ്ഞത് 1,000 ഓളം പെരെയെങ്കിലും  അറസ്റ്റ് ചെയ്തു.

കലാപകാരികള്‍ ബോംബുകളും വലിയ കല്ലുകളും കുപ്പികളും പടക്കങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ എറിയുകയും ചെയ്തു. എന്നാല്‍ പൊലീസാവട്ടെ വന്‍തോതില്‍ ജലപീരങ്കികളും ടിയര്‍ ഗ്യാസ് ഗ്രനേഡുകളും പ്രയോഗിച്ചാണു ജനക്കൂട്ടത്തിനു നേരെ മറുപടി നല്‍കിയത്. തെരുവുകളില്‍ കനത്ത കണ്ണീര്‍ വാതക മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഉച്ചകഴിഞ്ഞ്, കലാപകാരികള്‍ ബാരിക്കേഡുകള്‍ക്കു തീയിട്ടു. ഇതിനിടെ കടകളും കൊള്ളയടിച്ചു.പ്രകടനത്തിന്റെ ആസൂത്രിതമായ റൂട്ട് കമ്പിവേലി ഉപയോഗിച്ചു പല തെരുവുകളിലും പൊലീസ് തടഞ്ഞുവെങ്കിലും പ്രകടനക്കാര്‍ ഏറെ അക്രമാസക്തമായി.

ബല്‍ജിയം സര്‍ക്കാര്‍ പല സ്ഥലങ്ങളിലും ഇപ്പോള്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും വാക്സിനേഷന്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പ്രകടനക്കാര്‍ വലതുപക്ഷ തീവ്രവാദ ചിഹ്നങ്ങളും പതാകകളും കൈയ്യിലേന്തിയിരുന്നു.ഹോളണ്ടിലെ റോട്ടര്‍ഡാമിലെ അക്രമാസക്തമായ കലാപത്തിന് ശേഷം പ്രകടനക്കാര്‍ കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല യൂറോപ്യന്‍ മെട്രോസിറ്റികളിലും കൊറോണ പ്രകടനങ്ങള്‍ കലാപങ്ങളായി മാറിയിട്ടുണ്ട്.ശനിയാഴ്ച ഹേഗിലും മറ്റ് ഡച്ച് നഗരങ്ങളിലും നടന്ന കലാപത്തില്‍ ഡച്ച് പോലീസ് 30 ലധികം പേരെ അറസ്ററ് ചെയ്തിരുന്നു.

സ്വിറ്റ്സര്‍ലാന്‍ഡ്, ക്രൊയേഷ്യ, ഇറ്റലി, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് നോര്‍ത്ത് മാസിഡോണീയ എന്നിവിടങ്ങളിലും വന്‍ പ്രതിഷേധങ്ങള്‍ നടന്നു. സ്വിറ്റ്സര്‍ലാന്‍ഡില്‍ സര്‍ക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങി. ക്രൊയേഷ്യയിലും ജനങ്ങള്‍ ദേശീയ പതാകയേന്തി സമാനമായ പ്രതിഷേധം നടത്തി.നോര്‍ത്ത് മാസെഡോണീയയിലും നൂറുകണക്കിന് ആളുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

English Summary : Austria Re-Enters Partial Covid Lockdown Amid Violent Protests In Europe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA